ഡെലിവറി സേവനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന
text_fieldsശ്രീജിത്ത്, പിടിച്ചെടുത്ത കഞ്ചാവ് പാക്കറ്റും
കട്ടപ്പന: ഡെലിവറി ആപ്പ് സേവനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. കട്ടപ്പനയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന തൃശൂർ ഒല്ലൂക്കര സ്വദേശി ശ്രീജിത്തിനെയാണ് (24) 1.374 കിലോഗ്രാം കഞ്ചാവുമായി കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന-ഇടുക്കി റോഡിൽ മുളകരമേടിന് സമീപം സ്വകാര്യ ആയുർവേദ ആശുപത്രിക്ക് മുന്നിൽ റോഡരുകിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവ് കഞ്ചാവുമായി പിടിയിലാകുകയായിരുന്നു. ഡെലിവറി ബോയിയായി വീടുകളിൽ പാഴ്സൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതിന്റ മറവിലായിരുന്നു കഞ്ചാവ് കച്ചവടം.
എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ എം.എഫ്. അതുൽ ലോനൻ, മനോജ് സെബാസ്റ്റ്യൻ, ജോബി തോമസ്, ടി.എ. അനീഷ്, എസ്. ശ്രീകുമാർ, ലിജോ ജോസഫ്, പി.കെ. ബിജുമോൻ, ജി.പി. ഷിജിൽ, സിന്ധു വേലായുധൻ, റോണി ആന്റണി, വി.എം. അജേഷ് എന്നിവരുൾപ്പെടുന്ന സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

