Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോയിയുടെ ചികിത്സക്ക് നാട് കൈകോർക്കുന്നു

text_fields
bookmark_border
royi
cancel
camera_alt

 റോയി

Listen to this Article

കട്ടപ്പന: വോളിബാൾ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോയി കുന്നുംപുറത്തിന്‍റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി ചികിത്സ സഹായനിധി രൂപവത്കരിച്ചു. ഒരുവർഷമായി ഡയാലിസിസ് നടത്തി വരുകയാണ്. രോഗം മൂർച്ഛിച്ചതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ട സ്ഥിതിയാണ്.

നിർധന കുടുംബത്തിന്‍റെ ഏക അത്താണിയായ റോയിയുടെ മാതാപിതാക്കളും രോഗികളാണ്. അഞ്ച് സെന്‍റ് സ്ഥലവും ചെറിയൊരു വീടും മാത്രമാണുള്ളത്. വൃക്ക മാറ്റിവെക്കലാണ് ഏക പരിഹാരം. എന്നാൽ, ഇതിനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ നാട്ടിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ പണം സ്വരൂപിക്കാനുള്ള പ്രയത്നത്തിലാണ്. പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി ജോസഫിന്‍റെയും വൈസ് പ്രസിഡന്റ് റെജി മുക്കാട്ടിന്‍റെയും നേതൃത്വത്തിൽ തങ്കമണി യൂനിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് രക്ഷാധികാരി റോമിയോ സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അക്കൗണ്ട് നമ്പർ: 427702010023636, ഐ.എഫ്.എസ്.സി: UBIN 0542776. ഗൂഗ്ൾ പേ: 9744675877.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Roy's treatment needs help
Next Story