പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് റോഷി അഗസ്റ്റിൻ
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ചിയാറിലെ ഹോട്ടലിൽ പൊറോട്ടയുണ്ടാക്കാൻ സഹായിക്കുന്ന റോഷി അഗസ്റ്റിൻ
കട്ടപ്പന: പ്രചാരണത്തിനിടെ പൊറോട്ടയടിയുമായി സ്ഥാനാർഥി. ശനിയാഴ്ച രാത്രി കട്ടപ്പനയിൽനിന്ന് കാഞ്ചിയാറിലേക്ക് പോകുമ്പോൾ വഴിയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തകരെ കണ്ട എൽ.ഡി.എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ, അവരെയും കൂട്ടി തൊട്ടടുത്ത ഹോട്ടലിൽ എത്തിയെങ്കിലും കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
പൊറോട്ടയുണ്ടാക്കാൻ കുഴച്ച മാവ് മേശപ്പുറത്തിരിക്കുന്നതു കണ്ട് അതുകൊണ്ട് പൊറോട്ട ഉണ്ടാക്കി കൊടുക്കാമോ, താനും സഹായിക്കാമെന്ന് ജീവനക്കാരോട് പറഞ്ഞു. തുടർന്ന് മാവെടുത്ത് പൊറോട്ടയടിക്കാൻ തുടങ്ങുകയായിരുന്നു.
അത്യാവശ്യഘട്ടം ഉണ്ടായാൽ ഒരുകാര്യത്തിലും തന്നെ മാറ്റിനിർത്താനാവില്ലെന്നുപറഞ്ഞ റോഷി, പൊറോട്ടയുണ്ടാക്കി പ്രവർത്തകരോടൊപ്പം കഴിച്ചശേഷമാണ് മടങ്ങിയത്.

