Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightവിശ്രമമില്ലാതെ...

വിശ്രമമില്ലാതെ വൈദ്യുതി ബോർഡ്​ ജീവനക്കാർ

text_fields
bookmark_border
വിശ്രമമില്ലാതെ വൈദ്യുതി ബോർഡ്​ ജീവനക്കാർ
cancel

കട്ടപ്പന: കാലവർഷം കനത്തതോടെ വൈദ്യുതി ബോർഡിലെ ഒരുവിഭാഗം ജീവനക്കാർക്ക്​ വിശ്രമമില്ല. കാറ്റിൽ തകർന്ന വൈദ്യുതി പോസ്​റ്റുകൾ പുനഃസ്ഥാപിച്ചും ലൈനുകളിലെ തകരാറുകൾ പരിഹരിക്കാനും ഒാട്ടത്തിലാണ്​ ഇവർ.

മഴ ശക്തമായതോടെ ജനങ്ങൾ വെള്ളവും വൈദ്യുതിയുമില്ലാതെ കഷ്​ടപ്പെടുകയാണ്​. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും കഴിഞ്ഞ അഞ്ചു ദിവസമായി വൈദ്യുതിയില്ല. വ്യാപകമായി പോസ്​റ്റുകൾ തകർന്നതിനാൽ വൈദ്യുതി മുടങ്ങി.

വൈദ്യുതി ബോർഡിലെ താൽക്കാലിക ജീവനക്കാരടക്കം ദിവസങ്ങൾ പണിയെടുത്താലും ഇവ പുനഃസ്ഥാപിക്കുക ദുഷ്കരമാണ്.

ഈ സാഹചര്യത്തിലാണ് രാവും പകലും വൈദ്യുതി ബോർഡ് ഒരു വിഭാഗം ജോലി എടുക്കുന്നത്. ഇവരുടെ നിരന്തരമായ പരിശ്രമത്തിൽ കട്ടപ്പന മേഖലയിൽ തകർന്ന വൈദ്യുതി ബന്ധം വ്യാഴാഴ്​ച പുനഃസ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala rainkseb workers
Next Story