Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightലയങ്ങളുടെ...

ലയങ്ങളുടെ മാറ്റിപ്പാർപ്പിക്കൽ; കണക്കെടുപ്പിൽ ഗുരുതര പിഴവ്

text_fields
bookmark_border
ലയങ്ങളുടെ മാറ്റിപ്പാർപ്പിക്കൽ; കണക്കെടുപ്പിൽ ഗുരുതര പിഴവ്
cancel

കട്ടപ്പന: അപകടാവസ്ഥയിലെ തേയിലത്തോട്ടം ലയങ്ങളിൽനിന്ന്​ മാറ്റിപ്പാർപ്പിക്കേണ്ട തൊഴിലാളികളുടെ കണക്കെടുത്തതിൽ പിഴവ്. ഇതോടെ വീണ്ടുമെടുക്കാൻ നിർദേശം. എന്നാൽ, സഹകരിക്കി​െല്ലന്ന് ട്രേഡ് യൂനിയനുകൾ. പീരുമേട് തേയില തോട്ടങ്ങളിലെ ബലക്ഷയമുള്ള ലയങ്ങളിൽനിന്ന്​ മാറ്റിപ്പാർപ്പിക്കേണ്ട തൊഴിലാളികളുടെ കണക്ക് വീണ്ടുമെടുക്കാൻ തൊഴിൽ വകുപ്പിന് ജില്ല ഭരണകൂടാണ്​ നിർദേശം നൽകിയത്​. ഒരാഴ്ച മുമ്പ്​ നൽകിയ കണക്കിൽ പിഴവു​െണ്ടന്ന വിലയിരുത്തിയാണ്​ വീണ്ടും കണക്കെടുക്കാൻ നിർദേശം. പീരുമേട് താലൂക്കിൽ ബോണാമി, കോട്ടമല, ചീന്തലാർ, ലോൺട്രി എന്നീ എസ്‌റ്റേറ്റുകളാണ് പൂട്ടിക്കിടക്കുന്നത്.

ഇവിടെനിന്ന്​ മാറ്റിത്താമസിപ്പിക്കാനുള്ള 407 കുടുംബങ്ങളുടെ ലിസ്​റ്റാണ് തൊഴിൽവകുപ്പ് ഒരാഴ്ച മുമ്പ്​ നൽകിയത്. വിവരശേഖരണത്തിന് എത്തിയപ്പോൾ സ്ഥലത്തില്ലാതിരുന്ന 50ഓളം കുടുംബങ്ങളെ കൂടി മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്. തൊഴിൽവകുപ്പ് നേരിട്ടാണ് വിവരശേഖരണം നടത്തി റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ ഭരണപക്ഷം ഉൾപ്പെടെ എല്ലാ ട്രേഡ് യൂനിയൻ നേതൃത്വവും അസംതൃപ്തിയിലാണ്​. ഭരണപക്ഷ യൂനിയനുകൾ ഇത് പരസ്യമായി പറയുന്നില്ല.

മറ്റെല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന തൊഴിൽ വകുപ്പ് ഇക്കാര്യത്തിൽ യൂനിയനുകളെ വിശ്വാസത്തിൽ എടുത്തി​െല്ലന്ന പരാതി പ്ലാ​േൻറഷൻ റിലീഫ് കമ്മിറ്റി അംഗങ്ങളും പ്രകടിപ്പിക്കുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് ജില്ല ഭരണകൂടം വീണ്ടും കണക്കെടുക്കാൻ തീരുമാനിച്ചത്. അതിനിടെ പെട്ടിമുടി ദുരന്തംകൂടി ഉണ്ടായതോടെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെടുന്ന കാര്യത്തിൽ പിഴവുണ്ടാകരുതെന്ന് ജില്ല ഭരണകൂടത്തിന്​ നിർബന്ധമുണ്ട്. എന്നാൽ, കണക്കെടുപ്പിൽ സഹകരി​േക്ക​െണ്ടന്ന നിലപാട്​ പ്രശ്​നമാകും.

2000ലാണ്​ ഉടമകൾ നാല് എസ്​റ്റേറ്റുകളും ഉപേക്ഷിച്ചുപോയത്. പിന്നിട് ആരും ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയില്ല. ജീർണാവസ്ഥയിലായ പകുതിയോളം ലയങ്ങൾ ഇതിനോടകം തകർന്നുവീണു. ലയങ്ങൾ തകർന്നതോടെ സ്വന്തമായി ഭൂമിയുള്ളവർ അവിടെയും അല്ലാത്തവർ എസ്​റ്റേറ്റി​െൻറ തരിശുഭൂമിയിലും കുടിൽകെട്ടി താമസംമാറ്റി. 900ത്തോളം കുടുംബങ്ങൾ ഉ​െണ്ടന്നാണ് തൊഴിലാളി നേതൃത്വം പറയുന്നത്. ആഗസ്​റ്റ്​ 15ന് മുമ്പ്​ തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിരുന്നു സർക്കാർ നിർദേശം. കാലവർഷം ശക്തമായതോടെ കണക്കെടുപ്പും മാറ്റിപ്പാർപ്പിക്കലും വൈകുന്നത് അപകടസാധ്യത വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappanapeerumedlayam
Next Story