കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് തപാല് ജീവനക്കാരന് പരിക്ക്
text_fieldsകട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയില് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറില് ഇടിച്ചുണ്ടായ അപകടം
കട്ടപ്പന: കുട്ടിക്കാനം മലയോര ഹൈവേയില് കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറില് ഇടിച്ച് തപാല് ജീവനക്കാരന് പരിക്ക്. സ്കൂട്ടര് യാത്രികനും കാഞ്ചിയാര് തപാല് ഓഫിസിലെ ജീവനക്കാരനുമായ മധുസൂദനന് നായര്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11ഓടെ തൊപ്പിപ്പാള ജങ്ഷനിലാണ് അപകടം. കോവില്മല തപാല് ഓഫിസിലേക്ക് കത്തുകളുമായി പോകുകയായിരുന്നു മധുസൂദനന് നായര്.
കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് എതിര്ദിശയിലേക്ക് തെന്നിമാറി സ്കൂട്ടറില് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേല്ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന് നായര് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. അപകടത്തെ തുടര്ന്ന് ഹൈവേയില് അല്പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

