ഗുണ്ടലിസ്റ്റിൽപെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വയോധികൻ
text_fieldsകട്ടപ്പന: രോഗിയായ തന്നെ ഗുണ്ടലിസ്റ്റിൽപെടുത്തുമെന്ന് വെള്ളത്തൂവൽ പൊലീസ് ഭീഷണിപ്പെടുത്തിയതായി വയോധികൻ. ഭീഷണി തുടർന്നാൽ കത്ത് എഴുതിെവച്ചു ആത്മഹത്യ ചെയ്യുമെന്ന് കുടുംബം. ദേശീയ വയോജന ദിനമായ വ്യാഴാഴ്ച രാവിലെ പണിക്കൻകുടി കൊെമ്പാടിഞ്ഞാൽ നടുവിലേടത്ത് വർക്കിയെയും (83) ഭാര്യ മറിയക്കുട്ടി (80)യെയുമാണ് ഭീഷണിപ്പെടുത്തിയതായി പരാതി.
വർക്കിയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിെൻറ പേരിൽ വർക്കിയുടെ കൃഷി സ്ഥലത്തു കഴിഞ്ഞദിവസം അതിക്രമിച്ചു കടന്ന അയൽവാസികളായ ചിലർ ഗുണ്ടകളുടെ സഹായത്തോടെ വിളകൾ െവട്ടിനശിപ്പിക്കുകയും വെള്ളം പറമ്പിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായി വർക്കി പറഞ്ഞു.
ഇത് ചോദ്യം ചെയുകയും തുടർന്ന് പറമ്പിൽ വരമ്പ് നിർമിക്കുകയും ചെയ്തിരുന്നു. പൊലീസ് അയൽവാസികൾക്കൊപ്പം ചേർന്ന് പീഡിപ്പിക്കുകയാണെന്നാണ് വർക്കി ആരോപിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

