Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightവിഷാംശമുള്ള ഏലക്കായ:...

വിഷാംശമുള്ള ഏലക്കായ: സി.ബി.ഐ അന്വേഷിക്കണമെന്ന്​ കർഷകർ

text_fields
bookmark_border
Poisonous cardamom
cancel

ക​ട്ട​പ്പ​ന: വി​ഷാം​ശ​മു​ള്ള ഏ​ല​ക്കാ​യ വി​ദേ​ശ​ത്തേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച്​ ഏ​ല​ത്തി​ന്റെ വി​ല ഇ​ടി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ഏ​ലം ക​ർ​ഷ​ക​രാ​യ റെ​ജി ഞ​ള്ളാ​നി​യും സു​നി​ൽ വ​ണ്ട​ൻ​മേ​ടും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ലം വി​ല​യി​ടി​ന് കാ​ര​ണ​ക്കാ​രാ​യ സ്‌​പൈ​സ​സ് ബോ​ർ​ഡി​നും കൃ​ഷി വ​കു​പ്പി​നും എ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

കി​ട​നാ​ശി​നി അം​ശം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ച​യ​ച്ച ഏ​ല​ക്കാ​യ് എ​ന്തു ചെ​യ്തു​വെ​ന്ന് സ്‌​പൈ​സ​സ് ബോ​ർ​ഡ് വെ​ളി​പ്പെ​ടു​ത്ത​ണം. എ​ല​ക്ക ക​യ​റ്റി അ​യ​യ്ക്കു​ന്ന സ​മ​യ​ത്തെ ലാ​ബ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ എ​ങ്ങ​നെ​യാ​ണ് ഏ​ലം ക​യ​റ്റി അ​യ​ച്ച​തെ​ന്ന്​ ഇ​വ​ർ ചോ​ദി​ച്ചു.

ക​ന​ത്ത വി​ല​യി​ടി​വി​ലും നൂ​റു കി​ലോ ഏ​ല​ക്ക​ക്ക്​ ഒ​രു​കി​ലോ സാ​മ്പി​ളാ​യി എ​ടു​ത്ത് ക​ർ​ഷ​ക​രെ അ​മി​ത​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണം.

ഏ​ലം വി​ല​യി​ടി​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ൺ​വെ​ൻ​ഷ​നു​ക​ൾ ചേ​ർ​ന്ന് സ​മ​ര​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poisonous cardamom
News Summary - Poisonous cardamom: Farmers want CBI probe
Next Story