കുരുമുളക് മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsകട്ടപ്പന: ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ച കേസിൽ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി സുനിൽ, തങ്കമണി സ്വദേശി ബിബിൻ എന്നിവരാണ് പിടിയിലായത്. കട്ടപ്പനയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഉണങ്ങാനിട്ട 20 കിലോ കുരുമുളകാണ് മോഷ്ടിച്ചത്.
കെ.എസ്.ഇ.ബി ജംഗ്ഷനിലെ കടയിലാണ് കുരുമുളക് വിറ്റത്. ഉടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കട്ടപ്പനയിൽ നിന്ന് പിടികൂടുകയായിരുന്നു. ബിബിനെതിരെ തങ്കമണി പൊലീസ് കാപ്പ ചുമത്തിയിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ കെ.വി ജോസഫ്, സി.പി.ഒ ഷിബു, എസ്.സി.പി.ഒ സുമേഷ്,ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

