തൊഴിലുറപ്പ് പദ്ധതി അഴിമതി: സമഗ്ര അന്വേഷണം വേണമെന്ന് റിപ്പോർട്ട്
text_fieldsകട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് േബ്ലാക്ക് െഡവലപ്മെൻറ് ഓഫിസറുടെ (ബി.ഡി.ഒ) റിപ്പോർട്ട്. കട്ടപ്പന ബി.ഡി.ഒ ധനേഷാണ് ചൊവ്വാഴ്ച കലക്ടക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. ക്രമക്കേടിന് ഒത്താശ ചെയ്ത അഞ്ച് താൽക്കാലിക ജീവനക്കാരെ കലക്ടർ സസ്പെന്‍ഡ് ചെയ്തിരുന്നു. 2017-18 മുതല്‍ പഞ്ചായത്തില്‍ നടത്തിയ മെറ്റീരിയല്‍ വര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. 967 മെറ്റീരിയല്‍ വര്ക്കിെൻറ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ഒരു ബോര്‍ഡിന് 2952 രൂപ പ്രകാരമായിരുന്നു കരാര്‍ തുക. യഥാർഥത്തിൽ ഒരു ബോര്‍ഡിന് ചെലവാകുന്നതിെൻറ നാലിരട്ടി തുകയാണ് ഇതെന്ന് പറയുന്നു.
പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അഴിമതിയില്‍ പങ്കുള്ളതായും സൂചനയുണ്ട്. പഞ്ചായത്തിൽ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എൻജിനീയര്‍, രണ്ട് ഓവര്‍സിയര്‍മാര്‍, രണ്ട് അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

