ആർക്കും വേണ്ടാതെ ഈ പോസ്റ്റുകൾ
text_fieldsമലയോര ഹൈവേ നിർമാണത്തിനിടെ തോണിത്തടി ഭാഗത്ത് കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ തൊഴിലാളികൾ ഇരുമ്പുകൂടം ഉപയോഗിച്ച് തകർക്കുന്നു
കട്ടപ്പന: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി നിർമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ നിരവധി കോൺക്രീറ്റ് പോസ്റ്റുകൾ തകർക്കുന്നു. വർഷങ്ങൾക്ക് മുമ്പ് റോഡരികിൽ ഇറക്കിയിട്ട പോസ്റ്റുകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ മണ്ണിനടിയിലാകുകയായിരുന്നു.
മലയോര ഹൈവേ നിർമാണത്തിന് റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീതി കൂട്ടിയപ്പോൾ നിരവധി പോസ്റ്റിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഉപ്പുതറ തോണിത്തടി ഭാഗത്ത് റോഡരികിൽ കിടക്കുന്ന ഒടിഞ്ഞതും ഒടിയാത്തതുമായ പോസ്റ്റുകൾ തൊഴിലാളികളെ ഉപയോഗിച്ച് തകർത്ത് അതിനുള്ളിലെ കമ്പികൾ കടത്തുന്നുമുണ്ട്. കെ.എസ്.ഇ.ബിയുടെ നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ തകർക്കപ്പെട്ടത്. എന്നാൽ, കെ.എസ്.ഇ.ബി അധികൃതർ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല.

