Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ചും തിരിമറി നടത്തിയും വൻ തട്ടിപ്പ്​; ബാങ്ക്​ ജീവനക്കാരൻ ഒളിവിൽ

text_fields
bookmark_border
Massive fraud
cancel

ക​ട്ട​പ്പ​ന: ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ചും പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ തി​രി​മ​റി ന​ട​ത്തി​യും ജീ​വ​ന​ക്കാ​ര​ൻ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​ട​പാ​ടു​കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വെ​ച്ചും പ​രി​ച​യ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ പേ​രി​ൽ മു​ക്കു​പ​ണ്ടം ഇ​തേ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ടംശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​നേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. നി​ര​വ​ധി ഇ​ട​പാ​ടു​കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ൽ കാ​ണാ​നി​ല്ല.

പ​ക​രം മു​ക്കു​പ​ണ്ട​മാ​ണു​ള്ള​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ൽ​നി​ന്ന് മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് അ​ധി​കൃ​ത​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​പാ​ടു​കാ​രും ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abscondingBank employeeMassive fraud
News Summary - Massive fraud; Bank employee absconding
Next Story