കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് മർദനം
text_fieldsകട്ടപ്പന: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് മർദനം. ഉപ്പുതറ മാട്ടു താവളം മൈലാടുംപാറയിൽ പ്രിൻസ് തോമസിനാണ് അഞ്ചംഗ സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റത്. ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കട്ടപ്പന ആനക്കാംപൊയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറാണ് ഇദ്ദേഹം. വെള്ളയാംകുടി പൊന്നിക്കവല റോഡിൽ വെച്ച് അഞ്ചുപേരടങ്ങുന്ന സംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പ്രിൻസ് പറയുന്നു. കട്ടപ്പന പൊലീസിൽ പരാതി നൽകി. അക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ അറിയാമെന്നും ഇവർ ഫോണിൽ തന്നോട് മോശമായി സംസാരിച്ചിരുന്നതായും അതിന്റെ തുടർച്ചയാണ് മർദനമെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡും ഡ്യൂട്ടി പാസും മൊബൈൽ ഫോണും മൂന്നു പവന്റെ സ്വർണ മാലയും ആക്രമിസംഘം കവർന്നതായും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

