ചികിത്സ പിഴവിൽ വൃക്ക തകരാറിലായി കാരുണ്യം തേടി യുവതി
text_fieldsസിന്ധു
കട്ടപ്പന: ആശുപത്രിയിലെ പിഴവ് മൂലം വൃക്ക തകരാറിലായ യുവതി ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കട്ടപ്പന സാഗര ജങ്ഷനിലെ വാടക വീട്ടിൽ കഴിയുന്ന സിന്ധു ആണ് തുടർചികിത്സയ്ക്കായി കാരുണ്യം തേടുന്നത്.
ഇരുപത് വർഷം മുമ്പ് വയറ്റിലുണ്ടായ മുഴയെ തുടർന്ന് സിന്ധു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കുന്നതിനിടെ ഉണ്ടായ പിഴവിനെ തുടർന്ന് വൃക്കയുടെ വാൽവിന് തകരാർ സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചു പോയതും സിന്ധുവിനെ തളർത്തി. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്ന് സിന്ധു അറിയുന്നത്. ഇടയ്ക്കിടെയുണ്ടായ കഠിന വേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ചികിത്സ പിഴവ് മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്. ജീവിക്കാൻ മാർഗമില്ലാതെ സിന്ധു ഹോം നഴ്സായി ജോലിക്ക് പോയെങ്കിലും എട്ട് മാസം മുമ്പ് ആരോഗ്യസ്ഥിതി മോശമായി. മൂത്രതടസ്സം തുടങ്ങിയതോടെ ശരീരമാകെ നീർക്കെട്ട് കയറി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വയോധികരായ മാതാപിതാക്കൾ തിയറ്ററിൽ തൂപ്പ് ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛവരുമാനമാണ് ഏക ആശ്രയം. സഹോദരി വിലാസിനിയാണ് സഹായിയായി ഒപ്പമുള്ളത്
തകരാറിലായ വൃക്ക നീക്കാൻ ചൊവ്വാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്താൻ അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ചെലവ്. സ്വന്തമായി സമ്പാദ്യം ഒന്നുമില്ലാത്ത സിന്ധുവിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സൻമനസ്സുള്ളവരുടെ സഹായം അനിവാര്യമാണ്. കട്ടപ്പന നഗരസഭ കൗൺസിലറുടെ സഹായത്തോടെ എസ്.ബി.ഐ കട്ടപ്പന ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67305067203. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0070698. ഗൂഗ്ൾപേ: 9539727053.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

