പ്രതീക്ഷയായി കട്ടപ്പന-തേനി തുരങ്കപാത
text_fieldsകട്ടപ്പന: ഇടുക്കിയെ തമിഴ്നാടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കട്ടപ്പന-തേനി തുരങ്കപാത നിർമാണത്തിനുള്ള സാധ്യത പഠനത്തിന് സർക്കാർ 10 കോടി അനുവദിച്ചു.
പദ്ധതി നടപ്പായാൽ ഇടുക്കിയുടെ മുഖഛായ മാറും. ശബരി മല തീർഥാടകർക്കും ടൂറിസ്റ്റുകൾക്കും പദ്ധതി വലിയ സഹായമാകും. ഇടുക്കി, മൂന്നാർ, തേക്കടി, രാമക്കൽമേട്, ടൂറിസം കേന്ദ്രങ്ങൾക്ക് പദ്ധതി വലിയ ഉണർവ് നൽകും. പശ്ചിമഘട്ട മലനിരകൾ തുരന്ന് കട്ടപ്പന-തേനി മേഖലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ യാത്രാസമയം ഗണ്യമായി കുറയും. നിലവിൽ കട്ടപ്പനയിൽനിന്ന് കമ്പം വഴി തേനിയിലേക്ക് പോകാൻ 36 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും. തുരങ്കപാത വന്നാൽ 16 കിലോമീറ്ററായി ചുരുങ്ങുമെന്നാണ് കണക്കുകൂട്ടൽ.
ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പദ്ധതി ആശ്വാസമാകും. പഠനത്തിന്റെ ഭാഗമായി സാങ്കേതികവും പരിസ്ഥിതി സ്വാധീന വിലയിരുത്തലും നടത്തും. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ പദ്ധതി രൂപരേഖ തയാറാക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

