Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightമു​ള​ക​ര​മേ​ട്ടി​ൽ...

മു​ള​ക​ര​മേ​ട്ടി​ൽ വീ​ട്​ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
മു​ള​ക​ര​മേ​ട്ടി​ൽ വീ​ട്​ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട്ടി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷ​സേ​ന അ​ണ​ക്കു​ന്നു

ക​ട്ട​പ്പ​ന: മു​ള​ക​ര​മേ​ട്ടി​ൽ വീ​ട്​ ക​ത്തി ന​ശി​ച്ചു. ശാ​ന്തി​ഭ​വ​നി​ൽ അ​യ്യ​പ്പ​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ കി​ട​പ്പു​മു​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ട്ടി​ൽ, അ​ല​മാ​ര, അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള​ട​ക്കം അ​ഗ്നി​ക്കി​ര​യാ​യി. കൂ​ടാ​തെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും മേ​ൽ​ക്കൂ​ര​യു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു.

സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ അ​യ്യ​പ്പ​നു​ണ്ടാ​യി​രു​ന്നു. തീ​പ​ട​ർ​ന്ന​തോ​ടെ ഇ​ദ്ദേ​ഹം വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി. വ​ലി​യ രീ​തി​യി​ൽ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട്​ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് ഇ​വ​ർ ക​ട്ട​പ്പ​ന ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സ​ന്തോ​ഷ് ഓ​ലി​നാ​ലി​ന്റെ​യും സ​മീ​പ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireLocal NewsIdukki Newshouse destroyed
News Summary - House destroyed by fire in Mulakaramedu
Next Story