Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightപെ​ൺകുട്ടിയുടെ...

പെ​ൺകുട്ടിയുടെ ആത്മഹത്യ: യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
പെ​ൺകുട്ടിയുടെ ആത്മഹത്യ: യുവാക്കൾ അറസ്​റ്റിൽ
cancel
camera_alt

ക്രി​സ്​​റ്റിയും ജി​ക്കു​മോ​നും

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട പു​ളി​മൂ​ട്ടി​ൽ ക്രി​സ്​​റ്റി പി. ​ചാ​ക്കോ (18), വെ​ള്ളി​ലാം​ക​ണ്ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജി​ക്കു​മോ​ൻ (19) എ​ന്നി​വ​രെ​യാ​ണ് ഉ​പ്പു​ത​റ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​യാ​യ 17കാ​രി ഒ​ക്​​ടോ​ബ​റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്​​റ്റ്​.

സം​ഭ​വം സം​ബ​ന്ധി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്: പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം പ്ല​സ്‌ വ​ണ്ണി​ന് പ​ഠി​ച്ചി​രു​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ. ക്രി​സ്​​റ്റി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ആ​ദ്യം പ​ണ​വും പി​ന്നീ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി. ആ​ഗ​സ്​​റ്റ്​ 24ന് 6.110 ​ഗ്രാം സ്വ​ർ​ണ കൊ​ലു​സും ര​ണ്ട്​ ഗ്രാം ​മോ​തി​ര​വും കൈ​വ​​ശ​പ്പെ​ടു​ത്തി പ​ണ​യം​വെ​ച്ചു.

ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​ത് വീ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്ത​തോ​ടെ പെ​ൺ​കു​ട്ടി പ്ര​തി​ക​ളെ സ​മീ​പി​ച്ച് മ​ട​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ പെ​ൺ​കു​ട്ടി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​യ​പ്പെ​ടു​ത്തി​യി​രു​ന്ന കൊ​ലു​സും ജി​ക്കു​മോ​െൻറ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മോ​തി​ര​വും പൊ​ലീ​സ് ക​ണ്ടെ​ത്തി. പെ​ൺ​കു​ട്ടി​യു​ടെ ഒ​മ്പ​ത്​ ഗ്രാം ​സ്വ​ർ​ണ​മാ​ല കാ​ണാ​താ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യ​ശേ​ഷം തി​രി​കെ ന​ൽ​കി​യി​രു​ന്നെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി. ഉ​പ്പു​ത​റ സി.​ഐ എം.​എ​സ്. റി​യാ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideYouths arrested
News Summary - Girl commits suicide: Youths arrested
Next Story