കട്ടപ്പനയിൽ ഫെഡറൽ ബാങ്കിന്റെ സൗരോർജ തെരുവുവിളക്കുകൾ
text_fieldsകട്ടപ്പന: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ അമ്പതോളം സൗരോർജ തെരുവുവിളക്ക് സ്ഥാപിക്കും. സി.എസ്.ആർ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനാണ് ‘ഫെഡറൽ ജ്യോതി’ പദ്ധതിക്ക് കീഴിൽ നഗരസഭയുടെ 34 വാർഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. കട്ടപ്പന എയ്ഡഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് മേധാവി വി. നന്ദകുമാർ മുഖ്യാതിഥിയായി. തൊടുപുഴ റീജ്യൻ മേധാവി ബുഷി സത്യൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ഷൈനി സണ്ണി 15 ലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് എന്നിവർ സംസാരിച്ചു. കട്ടപ്പന ശാഖ സാരഥി ജസ്റ്റിൻ കെ. സെബാസ്റ്റ്യൻ നേതൃത്വം നൽകി.

