വീട്ടമ്മയുടെ മരണം: ഒരാഴ്ച പിന്നിട്ടിട്ടും പ്രതി കാണാമറയത്ത്
text_fieldsകട്ടപ്പന: കൊച്ചുതോവാളയിലെ വീട്ടമ്മയുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതി കാണാമറയത്ത് തന്നെ. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചയാണ് കൊച്ചുപുരയ്ക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയെ (60) വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ചിന്നമ്മ അണിഞ്ഞിരുന്ന നാല് പവെൻറ ആഭരണങ്ങള്‍ കാണാനില്ലെന്നും കണ്ടെത്തി. എന്നാല്‍, സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാത്തത് പൊലീസിെൻറ വീഴ്ചയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ പുലര്‍ച്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളെയും ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നിൽ മോഷണശ്രമമാണെന്ന് സ്ഥിരീകരിക്കാനും പൊലീസിനു കഴിഞ്ഞിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍, എസ്.എച്ച്.ഒ ബി. ജയന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

