Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
വാഴവരയിൽ ഓട്ടത്തിനിടെ തീപിടിച്ച കാർ
കട്ടപ്പന: ഇടുക്കി റോഡിൽ വാഴവരക്ക് സമീപം ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. തിരുവല്ല സ്വദേശി മാത്യു പി. ജോസഫിെൻറ കാറിനാണ് തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനു തീപിടിച്ചത് മറ്റുവാഹന യാത്രക്കാരാണ് ശ്രദ്ധയിൽപെടുത്തിയത്. വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും തീപടർന്നു കഴിഞ്ഞിരുന്നു.
ഇവർ പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. സ്ഥലത്തെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു. അപ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു.
Next Story

