Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഒാ​േട്ടാ ഡ്രൈവർക്ക്​...

ഒാ​േട്ടാ ഡ്രൈവർക്ക്​ മർദനം; രണ്ട്​ പേർക്കെതിരെ കേസ്​

text_fields
bookmark_border
ഒാ​േട്ടാ ഡ്രൈവർക്ക്​ മർദനം; രണ്ട്​ പേർക്കെതിരെ കേസ്​
cancel

കട്ടപ്പന: ഒാട്ടം വിളിച്ചവർ കൂലിത്തർക്കത്തെ തുടർന്ന്​ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതായി പരാതി. കട്ടപ്പന ഐ.ടി.ഐ ജങ്ഷനിലെ ഓട്ടോ ഡ്രൈവർ ബൈജുവിനാണ്​ മർദനമേറ്റത്.

കഴിഞ്ഞ 13ന്​ വൈകീട്ട് ഇൻഫൻറ്​ ജീസസ് സ്കൂളിന് സമീപത്തുനിന്ന്​ രണ്ടുപേർ ഓട്ടോ വിളിക്കുകയായിരുന്നു. കല്യാണത്തണ്ട് കാണക്കാലിപ്പടി ടോപ്പിലേക്ക്​ പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ വാഹനത്തിൽ കയറിയത്. തുടർന്ന് കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വാഹനം നിർത്തിച്ചു. കൂലിയുമായി ബന്ധപ്പെട്ട്​ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.

ഓടി രക്ഷപ്പെട്ട ബൈജുവി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ മുളകരമേട് സ്വദേശികളായ സാജൻ (24), വിശാഖ് (25) എന്നിവർക്കെതിരെ കേ​െസടുത്തതായി കട്ടപ്പന എസ്​.​െഎ സന്തോഷ്‌ അറിയിച്ചു.

ഇവരിൽ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackkattappanaauto driver
Next Story