സുരക്ഷ ഉറപ്പാക്കി അഞ്ചുരുളി ടണല്‍ തുറക്കും
text_fieldsപ്രവേശനം തടഞ്ഞ് വൈദുതി വകുപ്പ് സ്ഥാപിച്ച ഗേറ്റ്
കട്ടപ്പന: അഞ്ചുരുളി ടണലിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവേശനം തടഞ്ഞ കെ.എസ്.ഇ.ബിയുടെ നടപടി പുനപരിശോധിക്കാനായി പിൻവലിക്കും. വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടണിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവേശനം അനുവദിക്കാനാണ് തീരുമാനം.
സുരക്ഷയുടെ ഭാഗമായി ടണലിലേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടിയത് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം കെ.എസ് .ഇ .ബി നിരോധിച്ച വാർത്ത കഴിഞ്ഞ ദിവസം മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇടപെട്ട് പ്രവേശം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചത്.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സുരക്ഷാ ചുമതല പഞ്ചായത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് കലക്ടറെ അറിയിച്ചു.

