Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും
text_fieldsbookmark_border
കട്ടപ്പന: പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ.പാലക്കാട് ആലത്തൂർ തരൂർ നെച്ചൂർ എട്ടുംപള്ളിയിൽ ചുവറ്റുപാടം വീട്ടിൽ രഞ്ജിത്തിനെയാണ് (25) കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പതു മാസം അധിക തടവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
Next Story

