15 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
text_fieldsകട്ടപ്പന: യുവാവിനെ 15 ലിറ്റർ വിദേശമദ്യവുമായി ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കല്ലൂർ വീട്ടിൽ നിഖിൽ മോഹനെയാണ് സി.ഐ ഇ.ബാബു അറസ്റ്റ് ചെയ്തത്. ഉപ്പുതറ സഹകരണ ബാങ്കിന് എതിർവശത്ത് ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തിയിട്ട് മദ്യവിൽപന നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പൊലീസ് പിടികൂടിയത്. ബിവറേജ് ചില്ലറ വിൽപനശാലയിൽ നിന്ന് മദ്യം വാങ്ങി വിൽപന നടത്തിവരുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് കൈമാറും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സിയാദ് മോൻ, സി.പി.ഒ മാരായ ബിജു അലക്സ്, അൽജിൻ ടി. രാജ് എന്നിവർ ചേർന്നാണ് പ്രതിയെയും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തത്.

