Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightപകുതി വിലയിൽ മൊബൈൽ...

പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്​ദാനം ചെയ്​ത്​ 50 ലക്ഷം തട്ടി

text_fields
bookmark_border
50 lakh by offering a mobile phone at half price
cancel

ക​ട്ട​പ്പ​ന: പ​കു​തി വി​ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി പീ​റ്റ​ര്‍ നൈ​നാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ റ​സ​ല്‍ ഫ്രാ​ന്‍സി​സി​നെ​തി​രെ ക​ട്ട​പ്പ​ന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 20,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ 10,000ന് ​ന​ൽ​കാ​മെ​ന്നാ​യി​രു​ന്ന​ത്രെ വാ​ഗ്​​ദാ​നം. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നാ​യ പീ​റ്റ​ർ നൈ​നാ​നും റ​സ​ൽ ഫ്രാ​ൻ​സി​സും ജി​ല്ല​യി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ബൈ​ല്‍ ഫോ​ൺ വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച​ത്. വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​യാ​യ പീ​റ്റ​ര്‍ ആ​വ​ശ്യ​ക്കാ​രാ​യ മൊ​ബൈ​ൽ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് മു​ന്‍കൂ​റാ​യി പ​ണം വാ​ങ്ങി​യ​ശേ​ഷം, ഈ ​തു​ക റ​സ​ലി​ന് കൈ​മാ​റു​ക​യും പി​ന്നീ​ട് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ത്തി​ച്ചു​ന​ല്‍കു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

ആ​ദ്യ മാ​സ​ങ്ങ​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍ കൃ​ത്യ​മാ​യി​രു​ന്നു. പി​ന്നീ​ട് റ​സ​ല്‍ പ​ണം പ​ല​പ്പോ​ഴാ​യി കൈ​പ്പ​റ്റി​യെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ന​ല്‍കി​യി​ല്ലെ​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ല​ത​വ​ണ​യാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ്യാ​പാ​രി​ക​ളി​ല്‍നി​ന്ന്​ ഇ​രു​വ​രും കൈ​പ്പ​റ്റി​യ​ത്. ഇ​ട​പാ​ടു​ക​ളി​ല്‍ വീ​ഴ്​​ച​യു​ണ്ടാ​യ​തോ​ടെ വ്യാ​പാ​രി​ക​ള്‍ പീ​റ്റ​റി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

റ​സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍കാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. റ​സ​ല്‍ ന​ല്‍കി​യ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പീ​റ്റ​ര്‍ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ പ​രാ​തി​യി​ല്‍ ക​ട്ട​പ്പ​ന സി.​ഐ. വി​ശാ​ല്‍ ജോ​ണ്‍സ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudpricemobile phone
News Summary - 50 lakh by offering a mobile phone at half price
Next Story