Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightമൂന്ന് വാഹനം...

മൂന്ന് വാഹനം കൂട്ടിയിടിച്ച്​ കുഞ്ഞടക്കം നാലുപേർക്ക്​ പരിക്ക്

text_fields
bookmark_border
മൂന്ന് വാഹനം കൂട്ടിയിടിച്ച്​ കുഞ്ഞടക്കം നാലുപേർക്ക്​ പരിക്ക്
cancel
camera_alt

അപകടത്തിൽപെട്ട വാഹനങ്ങൾ

കട്ടപ്പന: നരിയംപറയിൽ മൂന്ന് വാഹനം കൂട്ടിയിടിച്ച്​ കുഞ്ഞടക്കം മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ പരിക്ക്.

കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ നരിയംപറയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറ്റൊരു ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ അന്തർ സംസ്ഥാനക്കാരായ പ്യാരി (40), ബാക്കമുനി (23), സുനിത (30) അനു (മൂന്ന്​) എന്നിവർക്കാണ് പരിക്കേറ്റത്​. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്​ച വൈകീട്ട്​ നാ​േലാടെ നരിയംപാറക്ക് സമീപമാണ് അപകടം. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്​ടപ്പെട്ട്​ മുന്നിൽ പോവുകയായിരുന്ന ജീപ്പിലിടിക്കുകയും ജീപ്പ് റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന കാറിലിടിക്കുകയുമായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappanainjuryaccident
Next Story