Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യക്കുപ്പിയിൽനിന്ന്​ മാജിക്​; പിറവിയെടുത്തത്​ സ്പൈഡർമാൻ

text_fields
bookmark_border
മാലിന്യക്കുപ്പിയിൽനിന്ന്​ മാജിക്​; പിറവിയെടുത്തത്​ സ്പൈഡർമാൻ
cancel

കട്ടപ്പന: കട്ടപ്പന നഗരത്തിലെ മാലിന്യത്തിൽ നിന്ന് പിറവിയെടുത്ത് മാർവൽ കോമിക്‌സിലെ സൂപ്പർ ഹീറോ സ്പൈഡർമാൻ. ഹരിതകേരളം മിഷന്റെയും സഗരസഭയുടെയും വേസ്റ്റ് ടു ആർട്ട് പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭാ കാര്യാലയത്തിന് സമീപം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവ ഉപയോഗിച്ചാണ് കൂറ്റൻ സ്പൈഡർമാൻ ശിൽപം നിർമിച്ചത്.

നിരവധി ആളുകളാണ് മാലിന്യ ത്തിൽ നിന്ന് പിറവിയെടുത്ത ഈ അത്ഭുത ശില്പം കാണാനെത്തുന്നത്. സൂപ്പർ ഹീറോയ്ക്കൊപ്പം സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയുമാണ് ആളുകൾ ഈ വേറിട്ട മാതൃക ഏറ്റെടുക്കുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം വേറിട്ട കാഴ്ചകൾ സഹായിക്കുമെന്നാണ് നഗര സഭാ അധികൃതരുടെ വിലയിരുത്തൽ.

സ്പൈഡർമാൻവന്ന് നമ്മളെ രക്ഷിക്കുന്നതുപോലെ നമ്മുടെ നാടിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാനെത്തുന്ന ഒരു രക്ഷകന്റെ പ്രതീകമായാണ് സ്പൈഡർമാനെ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു. വരും ദിവസങ്ങളിൽ നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ നിന്നുമുള്ള കുട്ടികൾക്കായി വേസ്റ്റ് ആൻഡ് ആർട്ട് ശിൽപശാലകളും നഗരസഭ ഒരുക്കുന്നുണ്ട്.

ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ്, ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, ഡി, അനുപ്രിയ കെ എസ്, അമ്പിളി ബി എം, രജിത ഐ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ ശിരീഷ്, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനുബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇത് നിർമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kattappana Turns Waste Into Spider-Man
Next Story