അപകടം പതിവായി കരിമ്പൻ പള്ളിക്കവല
text_fieldsകരിമ്പനിൽനിന്നും കുട്ടപ്പൻ സിറ്റിയിലേക്കു തിരിയുന്ന കവല
ചെറുതോണി: കരിമ്പൻ കത്തോലിക്ക പള്ളി കവലയിൽ അപകടങ്ങളേറുന്നു. കരിമ്പൻ സിറ്റിക്കു സമീപം കുട്ടപ്പൻ സിറ്റിയിലേക്കു തിരിയുന്ന കവലയിലാണ് അപകടം നിത്യസംഭവമായത്. അടിമാലി -ഇടുക്കി റോഡിലാണ് അപകടം പതിയിരിക്കുന്ന ഈ കവല. എറണാകുളം, അടിമാലി ഭാഗങ്ങളിൽനിന്നു വരുന്നവർ ഈ കവലയിൽ വരുമ്പോൾ എങ്ങോട്ടുതിരിയണമെന്നറിയാതെ ഒന്നുസംശയിച്ചു വണ്ടിനിർത്തും.
ഇതിനിടെ എതിരെ വരുന്ന വാഹനങ്ങൾ കേറിയിടിക്കും. ഒരു സൂചന ബോർഡു പോലുമില്ലാത്തതാണു കാരണം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽത്തന്നെ പലതവണ അപകടമുണ്ടായി. കഴിഞ്ഞ ശനിയാഴ്ച രണ്ടു കാറുകൾ കൂട്ടിമുട്ടി. ഭാഗ്യം കൊണ്ട് ആളപായമുണ്ടായില്ല. പക്ഷെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിരന്തരം വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന റോഡിൽ പൊതുമരാമത്തു വകുപ്പ് റോഡുവിഭാഗമോ വാഴത്തോപ്പ് പഞ്ചായത്തോ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

