ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്തായി കാഞ്ചിയാര്‍
text_fieldsകാഞ്ചിയാറിനെ ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
ഇടുക്കി: കാഞ്ചിയാറിനെ ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്തായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചു. സൗഹൃദപൂര്‍ണമായ ബാല സംരക്ഷണം ഉറപ്പാക്കാനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും സമൂഹത്തിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ്തല ബാലസംരക്ഷണ സമിതിയുടെ രൂപവത്കരണവും ശാക്തീകരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ കുട്ടികളുടെ അവകാശങ്ങള്‍, ക്ഷേമജീവിതം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ചൈല്‍ഡ് ലൈന്‍ ഇടുക്കിയും കാഞ്ചിയാര്‍ പഞ്ചായത്തും കൈകോര്‍ത്ത് എല്ലാ വാഡിലും ബാലസംരക്ഷണ സമിതി രൂപവത്കരിക്കുന്നത്. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.ജി. ഗീത, കെ.വി. വിനയരാജന്‍, എക്സൈസ് ഓഫിസര്‍ അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

