കല്ലാർ സ്കൂൾ ഇനി 'എസ്.പി.ജി' നിരീക്ഷണത്തിൽ
text_fieldsനെടുങ്കണ്ടം: ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇനി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിെൻറ നിരീക്ഷണത്തിൽ. 2500ലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.ഇതിനാൽ തന്നെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധ്യാപകരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. സ്കൂളിലും പരിസരങ്ങളിലും കർശന സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് വിവിധ വകുപ്പുകളുടെയും സേനകളുടെയും സേവനം കൂടി പ്രയോജനപ്പെടുത്തുന്നത്.
സ്കൂൾ സമയത്ത് മുഴുവനായും നിരീക്ഷണം ഉണ്ടാകും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യവിഭാഗം, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, രക്ഷിതാക്കൾ, വനിത ശിശുക്ഷേമ പ്രവർത്തകർ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്. എല്ലാദിവസവും ഇവരുടെ ഒന്നു മുതൽ അഞ്ചുവരെ അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ് സ്കൂൾ പരിസരങ്ങളിൽ ഉണ്ടാകും. പുറത്തുനിന്നുള്ള സാമൂഹിക വിരുദ്ധരുടെ അടക്കം ഇടപെടലിന് തടയിടുകയാണ് ലക്ഷ്യം. ഇതിനോടൊപ്പം സ്കൂൾ പരിസരത്ത് ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന കടകൾക്കെതിരെയും നടപടി ഉണ്ടാകും.
സ്കൂളിൽ ചേർന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് രൂപവത്കരണ യോഗത്തിൽ പി.ടി.എ വൈസ് പ്രസിഡന്‍റ് ഷിജികുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മോൻസി ജോസഫ്, ഡെപ്യൂട്ടി എച്ച്.എം സുഹറ ബീവി, ജനപ്രതിനിധികളായ സി.എസ്.എസ് യശോധരൻ, ശിഹാബുദ്ദീൻ ഈട്ടിക്കൽ, മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ എം.വി. സൂരജ്, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ രാധാകൃഷ്ണൻ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ ഷാനു വാഹിദ്, ജോൺസൺ വർക്കി, റസാഖ് മൗലവി, വ്യാപാരി വ്യവസായി പ്രതിനിധി അനീഷ് കല്ലാർ, അധ്യാപകരായ റൈസൺ പി. ജോസഫ്, സുമ മോൾ ചാക്കോ, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

