ഇടുക്കി ജില്ലയില്‍ 5000 കടന്ന് കെ-ഫോണ്‍ കണക്ഷൻ
text_fieldsതൊടുപുഴ: ജില്ലയിൽ അതിവേഗം മുന്നേറി കെഫോൺ കണക്ഷൻ. പദ്ധതി വഴി 5449 കണക്ഷനുകള്‍ ഇതിനോടകം ജില്ലയിൽ നല്‍കി. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുകയാണ് കെ.ഫോണിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335 സര്‍ക്കാര്‍ ഓഫീസുകളിൽ കെഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ 402 ഓളം ബി.പി.എല്‍ ഉപഭോക്താക്കൾക്കും കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വൻസ്വീകാര്യതയാണ് ഇടുക്കി ജില്ലയിൽ കെഫോണിന് ലഭിച്ചിട്ടുള്ളത്. മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു.
അതിനെ മറികടന്ന് ഇടുക്കിയിൽ 5000ത്തിലധികം വീടുകൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനായത് കെഫോൺ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വൻസ്വീകാര്യതയാണ് ഇടുക്കി ജില്ലയിൽ കെഫോണിന് ലഭിച്ചിട്ടുള്ളതെന്നും ഇദ്ദേഹം
കൂട്ടിച്ചേർത്തു. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ.ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ കെഫോൺ പ്ലാൻസ് എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താൽ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

