'ഇസ്ലാം: ആശയ സംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിന് തുടക്കം
text_fields‘ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ’ കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് െതാടുപുഴയിൽ നിർവഹിക്കുന്നു
തൊടുപുഴ: സംസ്ഥാനത്ത് അടുത്തകാലത്ത് രൂപപ്പെട്ട മുസ്ലിംവിരുദ്ധ തെറ്റിദ്ധാരണകൾ ആശയസംവാദത്തിലൂടെ നീക്കാനാണ് ജമാഅത്തെ ഇസ്ലാമി കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെകട്ടറി സമദ് കുന്നക്കാവ് പറഞ്ഞു.
'ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ' കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് എം.എം. ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. ഇമാം കൗൺസിൽ ചെയർമാനും കാരിക്കോട് നൈനാർ പള്ളി ഇമാമുമായ നൗഫൽ കൗസരി, ദക്ഷിണ കേരള ജംഈയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബൂഹംദ ഷഹീർ മൗലവി, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ബാസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.എസ്. സുബൈർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് ഐഷ ബാവ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഹാരിസ് അടിമാലി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അമൽഷാ അഷ്റഫ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഇ.എം. അബ്ദുൽകരീം സ്വാഗതവും തൊടുപുഴ ഏരിയ പ്രസിഡൻറ് പി.പി. കാസിം മൗലവി നന്ദിയും പറഞ്ഞു.

