രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കം
text_fieldsകുട്ടിക്കാനം മരിയൻ കോളിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേള മധുപാൽ ഉദ്ഘാടനം ചെയ്യുന്നു
പീരുമേട്: കുട്ടിക്കാനം മരിയൻ കോളിൽ എട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കം. യുദ്ധങ്ങളെ പ്രതിരോധിച്ചതും മാറ്റിമറിച്ചതും സിനിമകളാണെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വലിയ ഇടപെടലുകൾ നടത്താൻ സിനിമക്ക് സാധിച്ചിട്ടുണ്ടെന്നും മേള ഉദ്ഘാടനം ചെയ്ത നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് അധ്യക്ഷതവഹിച്ചു.
കോളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെയും ചേർന്നാണ് മേള നടത്തുന്നത്. 15 സിനിമകൾ പ്രദർശിപ്പിക്കും. ലഹരിയുടെ അടിമത്വത്തിൽനിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന എട്ടാം പതിപ്പിന്റെ പ്രമേയം.
കോളജിലെ മാധ്യമ പഠന വിഭാഗത്തിന്റെ പ്രസാധക സംരംഭമായ മാക്കോൺ ബുക്സിന്റെ ആദ്യ ബുക്കായ ഫിലിമിക്ക് നരേറ്റിവ് ഓഫ് ഹോപ്പ് എന്ന പുസ്തകവും ചടങ്ങിൽ പ്രസിദ്ധീകരിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ഫാ. സോബി തോമസ് കന്നാലിൽ, ഫാ. തോമസ് ഏബ്രഹാം, ഫാ. അജോ പേഴുംകാട്ടിൽ, ഷാജി അമ്പാട്ട്, ആൻസൻ തോമസ്, സ്റ്റുഡന്റ്സ് കോഓഡിനേറ്റേഴ്സ് ഫെബിൻ ജെയ്മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, അക്സാ അന്നാ ഷിബു പ്രഫ. എം. വിജയകുമാർ എന്നിവർ സംസാരിച്ചു.
മേളയുടെ മൂന്നാം ദിവസം ലഹരി ഉപയോഗിക്കുന്നവരോട് പൊതു സമൂഹത്തിനുള്ള സമീപനം എന്ന വിഷയത്തിൽ ഓപൺ ഫോറം സംഘടിപ്പിക്കും. സംവിധായകൻ പ്രജേഷ് സെൻ മേളയുടെ ഓപൺ ഫോറത്തിൽ സംസാരിക്കും. 30ന് മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

