അടിസ്ഥാന സൗകര്യ വികസനം: വഞ്ചിവയൽ കോളനി ജില്ല വികസന കമീഷണർ സന്ദർശിച്ചു
text_fieldsവള്ളക്കടവ് വഞ്ചിവയൽ ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ സന്ദർശിക്കുന്നു
കുമളി: പെരിയാർ കടുവ സങ്കേത്തിൽ വഞ്ചിവയൽ ആദിവാസി കോളിനിയിലേക്ക് റോഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടി. നിർമാണത്തിന് വനം വകുപ്പ് തടസ്സം നീൽക്കുന്നെന്ന പരാതിയെത്തുടർന്ന് ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ കോളനിയിലെത്തി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വള്ളക്കടവ് മുതൽ വഞ്ചിവയൽവരെ മൂന്നര കിലോമീറ്റർ റോഡ് തകർന്നിട്ട് വർഷങ്ങളായി. പരാതി വ്യാപകമായതിനെത്തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്യാൻ ആദിവാസി വികസന വകുപ്പ് 38 ലക്ഷത്തിെൻറ എസ്റ്റിമേറ്റ് സമർപ്പിച്ചു. എന്നാൽ, വനം വകുപ്പ് അനുമതി നൽകാത്തതിനാൽ പണി നടത്താനായില്ല. ഇതിനു പുറമെ വീട്, കമ്യൂണിറ്റി ഹാൾ എന്നിവ പണിയാൻ 18 ലക്ഷം രൂപ ത്രിതല പഞ്ചായത്ത് വകയിരുത്തിയതും ഉപയോഗിക്കാനായില്ല.
ഇതോടൊപ്പം കമ്യൂണിറ്റി ഹാൾ, പാലങ്ങൾ, ഹെൽത്ത് സബ്സെന്‍റർ, വന്യജീവികൾ കോളനിയിലേക്ക് കടക്കാതിരിക്കാനുള്ള കിടങ്ങുകളുടെ അറ്റകുറ്റപ്പണി എന്നീ ആവശ്യങ്ങളും കോളനിക്കാർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്.
അറ്റകുറ്റപ്പണിക്ക് തടസ്സം നിൽക്കുന്ന വനംവകുപ്പ്, വനത്തിനുള്ളിൽ സ്വന്തം ആവശ്യത്തിനായി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതായും ആദിവാസികൾ ചൂണ്ടിക്കാട്ടി.അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ജൂണിൽ കോളനിയിലെ മൂപ്പൻ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

