Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപര്യാപ്തതയുടെ നടുവിൽ...

അപര്യാപ്തതയുടെ നടുവിൽ മൂലമറ്റം അഗ്​നിരക്ഷാ സേന

text_fields
bookmark_border
അപര്യാപ്തതയുടെ നടുവിൽ മൂലമറ്റം അഗ്​നിരക്ഷാ സേന
cancel

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ ഒ​രു ഗോ​ഡൗ​ണി​ലാ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മാ​ന​ത്ത്​ കാ​റു​ക​ണ്ടാ​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഈ​ർ​പ്പം പ​നി​ച്ചി​റ​ങ്ങും. ഈ ​കെ​ട്ടി​ട​ത്തി​ൽ ഇ​നി​യൊ​രു മ​ഴ​ക്കാ​ലം കൂ​ടി എ​ങ്ങ​നെ ക​ഴി​ച്ചു​കൂ​ട്ടു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് റ​വ​ന്യു വ​കു​പ്പ് സ്ഥ​ലം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പേ​രി​ൽ കൈ​മാ​റി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ലാ​പ്‌​സാ​യി. ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്തു​ള്ള പ​ഴ​യ സ്റ്റോ​ർ റൂം ​ചി​ല്ല​റ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ​യെ​ത്തി​യാ​ൽ ഒ​രു തു​ള്ളി പോ​ലും പു​റ​ത്തു​പോ​കി​ല്ല.

ക​മ്പ്യൂ​ട്ട​ർ മു​റി​യും ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​മു​റി​യു​മ​ട​ക്കം എ​ല്ലാ മു​റി​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക​മാ​കും. വ​ലി​യ ഹാ​ളി​നെ പ​ല​താ​യി തി​രി​ച്ച് ഓ​ഫി​സ്, വി​ശ്ര​മ​മു​റി, ക​മ്പ്യൂ​ട്ട​ർ മു​റി, അ​ടു​ക്ക​ള എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യാ​ണ്. വ​ലി​യ ഹാ​ളാ​യ​തി​നാ​ൽ വാ​യൂ​സ​ഞ്ചാ​ര​വും കു​റ​വാ​ണ്. ക​നാ​ൽ ക​ര​യി​ൽ കാ​ടു​ക​യ​റി​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യ​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളും ആ​വ​ശ്യ​ത്തി​നു​ണ്ട്.

ആ​കെ​യു​ള്ള​ത്

ഒ​രു ഫ​യ​ർ എ​ൻ​ജി​ൻ,

ഒ​രു ആം​ബു​ല​ൻ​സ്, ഒ​രു ജീ​പ്പ്​

പൊ​ട്ടി​ത്തെ​റി​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​തും അ​തി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള​തു​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് സ​ർ​വ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഫ​യ​ർ​സ്റ്റേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ആ​കെ​യു​ള്ള​ത് ഒ​രു ഫ​യ​ർ എ​ൻ​ജി​നും ഒ​രു ആം​ബു​ല​ൻ​സും ഒ​രു ജീ​പ്പും മാ​ത്ര​മാ​ണ്. പ​വ​ർ ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടെ എ​മ​ർ​ജ​ൻ​സി ടെ​ണ്ട​ർ എ​ന്ന സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മു​ള്ള വാ​ഹ​നം അ​ത്യാ​വ​ശ്യ​മാ​ണ്. എ​മ​ർ​ജ​ൻ​സി ടെ​ണ്ട​ർ എ​ന്ന വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്ത് എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ​യു​ണ്ട്. 150ഓ​ളം ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ ഈ ​ഒ​റ്റ വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി​നി​ല​യ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വ​ശ്യ​മാ​യ ഒ​രു ഉ​പ​ക​ര​ണ​വും ഇ​വി​ടെ​യി​ല്ല. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഓ​യി​ൽ പോ​ലു​ള്ള വ​സ്തു​ക്ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ പ്ര​ത്യേ​ക​ത​രം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് തീ​കെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബ്രീ​ത്തി​ങ് അ​പ്പാ​ര​റ്റ​സ് പോ​ലും വേ​ണ്ട​ത്ര മൂ​ല​മ​റ്റം ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ഇ​ല്ല. പ​വ​ർ​ഹൗ​സി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് യു​വ എ​ൻ​ജി​നീ​യ​ർ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച​താ​ണ് ഈ ​അ​ഗ്നി​ശ​മ​ന​കേ​ന്ദ്രം. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ സെ​ർ​ച് ലൈ​റ്റ്, റ​ബ​ർ ഡി​ങ്കി (മു​ങ്ങ​ലി​ന് സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണം) ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, സ്കൂ​ബാ സെ​റ്റ്, ബ്രീ​ത്തി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല.

ജ​ലാ​ശ​യ​ത്തി​ൽ

അ​പ​ക​ട​ങ്ങ​ൾ ഏ​റെ

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ക്കാ​റു​ള്ള​ത്. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ നി​ര​വ​ധി മ​ര​ണ​ങ്ങ​ളാ​ണ് ജ​ലാ​ശ​യ​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​വി​ടെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. റ​ബ​ർ ഡി​ങ്കി​യും വേ​ണ്ട​ത്ര മു​ങ്ങ​ൾ ഉ​പ​ക​ര​ണ​ങ്ങ​ളും സ്കൂ​ബാ സെ​റ്റും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വെ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു മു​ങ്ങ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും റ​ബ​ർ ഡി​ങ്കി​യും മ​റ്റും എ​ത്തി​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ​ൾ പു​റ​ത്തെ​ടു​ക്കാ​റു​ള്ള​ത്.

നി​ല​വി​ൽ മൂ​ല​മ​റ്റം ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ഉ​ള്ള​ത് 4500 ലി​റ്റ​ർ ജ​ല​സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഒ​രു വ​ലി​യ ഫ​യ​ർ എ​ൻ​ജി​നാ​ണ്. ഇ​ത് മൂ​ലം ഇ​ടു​ങ്ങി​യ​തും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​യ മേ​ഖ​ല​ക​ളി​ൽ എ​ത്തി​പ്പെ​ടാ​നാ​കു​ന്നി​ല്ല. മ​ല​ക​ളും കു​ന്നു​ക​ളും താ​ണ്ടി 4500 ലി​റ്റ​ർ ജ​ല​വു​മാ​യി ത​ക്ക സ​മ​യ​ത്ത് ഈ ​വാ​ഹ​നം എ​ത്തി​പ്പെ​ടു​ന്നി​ല്ല. നി​റ​യെ ജ​ലം നി​റ​ച്ച വാ​ഹ​നം മ​ല​ഞ്ചെ​രു​വു​ക​ളി​ലൂ​ടെ​യും ഇ​ടു​ങ്ങി​യ പാ​ത​ക​ളി​ലൂ​ടെ​യും റോ​ഡി​ൽ​നി​ന്ന്​ ഇ​റ​ക്കി ഓ​ടി​ക്കേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​ക്കും. എ​ടാ​ട്, ഇ​ല​പ്പ​ള്ളി, വാ​ഗ​മ​ൺ, അ​ഞ്ചി​രി, ആ​ല​ക്കോ​ട്, നാ​ളി​യാ​നി, പൂ​ച്ച​പ്ര, മേ​ലു​കാ​വ്, ഇ​ട​പ്പ​ള്ളി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് നി​ര​ന്ത​രം തീ​പ​ട​ർ​ന്ന് പി​ടി​ക്കാ​റു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ ഏ​റെ സ​മ​യം വേ​ണ്ടി​വ​രു​ന്നു​ണ്ട്. ചെ​റു വാ​ഹ​നം ആ​ണെ​ങ്കി​ൽ ത​ക്ക സ​മ​യ​ത്ത് എ​ത്തി​ തീ​കെ​ടു​ത്താ​ൻ സാ​ധി​ക്കും. 2700 ലി​റ്റ​ർ ശേ​ഷി​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടു​ക്കി, വ​യ​നാ​ട് പോ​ലു​ള്ള മ​ല​യോ​ര ജി​ല്ല​ക​ളി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യം. നി​ര​ന്ത​രം കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ക്കു​ക​യും ജ​ലാ​ശ അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​രം ഉ​ണ്ടാ​വു​ക​യും ചെ​യ്യാ​റു​ള്ള മൂ​ല​മ​റ്റം ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ ഏ​ഴ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം രാ​പ​ക​ലി​ല്ലാ​തെ അ​ദ്ധ്വാ​നി​ക്കേ​ണ്ടി​വ​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 30 ജീ​വ​ന​ക്കാ​രാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ 23 പേ​ർ മാ​ത്ര​മേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moolamattam fire brigade
News Summary - In the midst of inadequacy, Moolamattam fire brigade
Next Story