ഇടുക്കിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
text_fieldsതൊടുപുഴ: ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടാകുന്നുണ്ടെന്നും മറ്റ് ജില്ലകളെ അപേക്ഷിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറവാണെന്നും കലക്ടര്‍ എച്ച്. ദിനേശന്.
നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഇടുക്കി 13ാം സ്ഥാനത്താണ്. ഇത് ശുഭസൂചന നല്കുന്നു. വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ അത്യാവശ്യമാണ്.
ലോക്ഡൗണിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യർഥിച്ചു. കോവിഡ് ചികിത്സരംഗത്ത് നോണ്‍ കോവിഡ് ബെഡുകള്‍ ഐ.സി കൊവിഡ് െബഡുകളാക്കി മാറ്റിയിട്ടുണ്ട്. വെൻറിലേറ്റര്‍, ഓക്സിജന്‍ സംബന്ധിച്ച് നിലവില്‍ പ്രശ്നങ്ങളില്ല. ദിവസവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാത്രമായി ഓക്സിജന്‍ വാറും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ 1038 ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ തൊടുപുഴയിലും ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കാൻ ശ്രമം നടക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
1056 പേർക്ക് കൂടി കോവിഡ്
തൊടുപുഴ: ചൊവ്വാഴ്ച ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1176 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 65, ആലക്കോട് അഞ്ച്, അറക്കുളം 17, അയ്യപ്പൻകോവിൽ അഞ്ച്, ബൈസൺവാലി 10, ചക്കുപള്ളം 22, ചിന്നക്കനാൽ ഏഴ്, ദേവികുളം ഏഴ്, ഇടവെട്ടി 15, ഏലപ്പാറ 32, ഇരട്ടയാർ 33.
കഞ്ഞിക്കുഴി 14, കാമാക്ഷി 29, കാഞ്ചിയാർ 15, കരിമണ്ണൂർ 12, കരിങ്കുന്നം 12, കരുണാപുരം 28, കട്ടപ്പന 47, കോടിക്കുളം 13, കൊക്കയാർ 14, കൊന്നത്തടി 24, കുടയത്തൂർ നാല്, കുമാരമംഗലം 15, കുമളി 53, മണക്കാട് 12, മാങ്കുളം ഒന്ന്, മറയൂർ ഏഴ്, മരിയാപുരം 13, മൂന്നാർ 24.
മുട്ടം ഏഴ്, നെടുങ്കണ്ടം 32, പള്ളിവാസൽ 28, പാമ്പാടുംപാറ 35, പീരുമേട് 30, പെരുവന്താനം നാല്, പുറപ്പുഴ ഏഴ്, രാജാക്കാട് ഒന്ന്, രാജകുമാരി 15, ശാന്തൻപാറ 17, സേനാപതി രണ്ട്, തൊടുപുഴ 104.
ഉടുമ്പൻചോല 18, ഉടുമ്പന്നൂർ 21, ഉപ്പുതറ 32, വണ്ടൻമേട് 25.
വണ്ടിപ്പെരിയാർ 27, വണ്ണപ്പുറം ഏഴ്, വാത്തിക്കുടി 15, വട്ടവട ഏഴ്, വാഴത്തോപ്പ് 16, വെള്ളത്തൂവൽ 31, വെള്ളിയാമറ്റം 20.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

