Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇലവീഴാപ്പൂഞ്ചിറ റോഡിന്...

ഇലവീഴാപ്പൂഞ്ചിറ റോഡിന് ശാപമോക്ഷം; 60 ലക്ഷം മുടക്കി അറ്റകുറ്റപ്പണി

text_fields
bookmark_border
ത​ക​ർ​ന്ന ഇലവീഴാപ്പൂഞ്ചിറ റോ​ഡ് (ഫ​യ​ൽ ചി​ത്രം)
cancel
camera_alt

ത​ക​ർ​ന്ന ഇലവീഴാപ്പൂഞ്ചിറ റോ​ഡ് (ഫ​യ​ൽ ചി​ത്രം)

കാ​ഞ്ഞാ​ർ: 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ റോ​ഡി​ന് ശാ​പ​മോ​ക്ഷം ല​ഭി​ക്കു​ന്നു. 60 ല​ക്ഷം മു​ട​ക്കി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നാ​ണ് ന​ട​പ​ടി​യാ​യ​ത്. മെ​റ്റ​ൽ വി​രി​ക്ക​ൽ 30ന്​ ​ആ​രം​ഭി​ക്കും. അ​തി​നു​ശേ​ഷം ടാ​ർ ചെ​യ്യും. കൂ​വ​പ്പ​ള്ളി-​ച​ക്കി​ക്കാ​വ്-​ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ റോ​ഡി​ൽ ച​ക്കി​ക്കാ​വ് മു​ത​ലു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ര​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണ് ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ. റോ​ഡ് ത​ക​ർ​ന്ന് കി​ട​ന്നി​ട്ടും ഓ​ഫ് റോ​ഡ് സ​വാ​രി ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ പൂ​ഞ്ചി​റ ക​ണ്ട് മ​ട​ങ്ങു​ന്നു​ണ്ട്. ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​ക്കു​ള്ള റോ​ഡി​ൽ 1.5 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 11 കി​ലോ​മീ​റ്റ​റു​ള്ള കാ​ഞ്ഞാ​ർ-​കൂ​വ​പ്പ​ള്ളി-​ച​ക്കി​ക്കാ​വ്-​ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ-​മേ​ലു​കാ​വ് റോ​ഡി​ന്റെ അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ ഇ​ട​പെ​ട്ട് കോ​ട്ട​യം ജി​ല്ല അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന റോ​ഡ് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​റി​ങ് ന​ട​ത്തി ന​വീ​ക​രി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​ക്കു​ള്ള 1.5 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ​ത്തു​ന്ന​വ​രും കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​രം​ക​വ​ല​യി​ലെ​ത്തി ഇ​വി​ടെ​നി​ന്നു ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലേ​ക്ക്​ പോ​ക​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

1.5 കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ വാ​ഗ​മ​ൺ യാ​ത്ര​ക്കാ​ർ​ക്ക് നാ​ല്​ കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലെ​ത്താം. റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ കാ​ഞ്ഞാ​റി​ൽ​നി​ന്നു ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ വ​ഴി കാ​ഞ്ഞി​രം​ക​വ​ല​യി​ൽ എ​ത്താ​നും സാ​ധി​ക്കും. ഇ​ത് ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് 10 കി​ലോ​മീ​റ്റ​റി​ലേ​റെ ലാ​ഭി​ക്കാ​ൻ ക​ഴി​യും.

ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഈ ​റോ​ഡ് ഏ​റെ ഗു​ണ​ക​ര​മാ​കും. കൂ​ടാ​തെ ര​ണ്ടു ജി​ല്ല​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ഹൃ​സ്വ​ദൂ​ര റോ​ഡാ​യി ഇ​ത്

മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maintenanceIlaveezhapoonchira
News Summary - Ilaveezhapoonchira Road; 60 lakhs for maintenance
Next Story