Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരങ്ങിന് തീറ്റ കൊടുത്താൽ പണി കിട്ടും; വനം വകുപ്പ് നടപടി തുടങ്ങി

text_fields
bookmark_border
കുരങ്ങിന് തീറ്റ കൊടുത്താൽ പണി കിട്ടും; വനം വകുപ്പ് നടപടി തുടങ്ങി
cancel
camera_alt

കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നെ​തി​രെ തേ​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളി​ലൊ​ന്ന്

കുമളി: വിനോദ സഞ്ചാരികൾ, സ്നേഹം മൂത്ത് കുരങ്ങിന് തീറ്റ കൊടുത്ത് തിരിച്ച് കടി വാങ്ങുന്നത് പതിവായതോടെ നടപടിയുമായി വനം വകുപ്പ് രംഗതെത്തി. കുരങ്ങുകൾക്ക് ഭക്ഷണസാധനങ്ങൾ കൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ വനം-വന്യജീവി ചട്ടപ്രകാരം നിയമ നടപടികളും പിഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച ബോർഡുകൾ തേക്കടി ബോട്ട്ലാൻറിംഗിലും പരിസരങ്ങളിലും സ്ഥാപിച്ചു.

തമിഴ്നാട് ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തേക്കടി കാണാനെത്തുന്ന വിനോദ സഞ്ചാരികളാണ് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത്. പഴങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾക്ക് നൽകാനായി ചിലർ വീട്ടിൽ നിന്നും കൊണ്ടുവരുന്നു. അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കുരങ്ങുകൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നത് അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് നടപടികളുമായി വനപാലകർ രംഗത്തെത്തിയത്.

വിനോദ സഞ്ചാരികൾ ഭക്ഷണം നൽകി ശീലിപ്പിച്ചതോടെ ഇവ ലഭിക്കാതെ വരുമ്പോൾ, ഭക്ഷണ സാധനങ്ങൾ ബലമായി പിടിച്ചുപറിക്കുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി. അടുത്തിടെ കുരങ്ങുകൾ നിരവധി വിനോദ സഞ്ചാരികളെയാണ് മാന്തിയും കടിച്ചും മുറിവേൽപ്പിച്ചത്. ഇവരെ പിന്നീട് വനം വകുപ്പ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു.

കുരങ്ങുകളുടെ അക്രമം വർധിച്ചതോടെയാണ് ഇവക്ക് ഭക്ഷണം നൽകുന്നതിനെതിരെ കടുത്ത വിലക്ക് ഏർപ്പെടുത്താനും നിയമനടപടി സ്വീകരിക്കാനും അധികൃതർ രംഗതെത്തിയത്. ഇതോടൊപ്പം അക്രമകാരികളായി കുരങ്ങുകളിൽ ചിലതിനെ പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ ലഭിച്ചും തട്ടിയെടുത്തും ശീലമാക്കിയ വാനരപ്പട കുമളിയിലും പരിസരങ്ങളിലുമുള്ള വ്യാപാരികൾക്കും നാട്ടുകാർക്കും ഭീഷണിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If you feed a monkey, you will get a job; Forest Department has started action
Next Story