കണ്ണൊന്നു തെറ്റിയാൽ കാൽ കുഴിയിൽ; കലുങ്കിലെ സ്ലാബുകളില്‍ ദ്വാരങ്ങളേറെ
text_fieldsസ്ലാബുകളിൽ ഉണ്ടായ ദ്വാരങ്ങൾ
അടിമാലി: ഗ്രാമപഞ്ചായത്തിലെ കുര്യന്‍സ് പടി നീണ്ടപാറ റോഡിലെ കലുങ്കിന് മുകളിൽ ഇട്ട സ്ലാബുകളിലെ വലിയ ദ്വാരങ്ങൾ അപകട ഭീഷണി ഉയര്‍ത്തുന്നു. സ്കൂള്‍ വിദ്യാർഥികളടക്കം സഞ്ചരിക്കുന്ന പാതയിലാണ് സ്ലാബുകള്‍ അടര്‍ന്നുവീണ് പലയിടങ്ങളിലായി കുഴികള്‍ രൂപം കൊണ്ടിട്ടുള്ളത്. അശ്രദ്ധയുണ്ടായാല് കാല് കുഴിയിലുടക്കാന് സാധ്യതയേറെയാണ്. ബലക്ഷയം വന്ന സ്ലാബുകള്‍ ഒഴിവാക്കുകയും പുതിയവ സ്ഥാപിക്കുകയും വേണമെന്നാണ് ആവശ്യം.
പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെയാണ് ഈ പോക്കറ്റ് റോഡ് പോകുന്നത്. ടൗണുമായി ചേര്‍ന്ന് കിടക്കുന്ന റോഡെന്ന നിലയിലും നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയെന്ന നിലയിലും സ്ലാബുകളിലെ ഗര്‍ത്തങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

