Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല വികസന സമിതി യോഗം; ഇടുക്കിയിൽ ഉപയോഗശൂന്യമായ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്കെടുക്കും

text_fields
bookmark_border
അറ്റകുറ്റപ്പണി നടത്തി ജീവനക്കാര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം
ജില്ല വികസന സമിതി യോഗം; ഇടുക്കിയിൽ ഉപയോഗശൂന്യമായ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്കെടുക്കും
cancel
camera_alt

ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ​നി​ന്ന്​

തൊടുപുഴ: ജില്ലയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഓരോ വകുപ്പുകളും തങ്ങളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ ഒരാഴ്ചക്കകം തയാറാക്കി സമര്‍പ്പിക്കാനും വകുപ്പ് മേധാവികള്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.

ഉപയോഗശൂന്യമായിക്കിടക്കുന്ന മുറികളും ഓഫിസ് കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തി ഓഫിസുകളോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള താമസസൗകര്യമോ ഒരുക്കുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പിന് മുന്‍ഗണന നല്‍കിയാകും താമസ സൗകര്യങ്ങള്‍ ഒരുക്കുക. ആശുപത്രികളുടെ സമീപത്ത് ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനാണിത്.

ബോട്ടിങ്: സംയുക്ത പരിശോധന നടത്തും

ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടത്തുന്ന ബോട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്തും. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ വനം വകുപ്പ്, സര്‍വേ, തദ്ദേശ വകുപ്പുകള്‍ ഫീല്‍ഡ്തല പഠനം നടത്തി തുടര്‍നടപടി തീരുമാനിക്കും. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ആനയുടെ സഞ്ചാരപാതയായി വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുള്ള പ്രദേശമായതിനാലാണ് പദ്ധതി നിര്‍ത്തിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് സേനാപതി വേണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

ക്വാറിക്കായി ഭൂമി: സാധ്യത പഠനം നടത്തും

ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിർമാണ സാമഗ്രികളുടെ കുറവ് കണക്കിലെടുത്ത് ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നിലവില്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ജിയോളജിസ്റ്റും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സാധ്യത പഠനം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എൽ.എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സൻ ജോയ് വെട്ടിക്കുഴി, ജില്ല കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ല പൊലീസ് മേധാവി ഡോ. എ. നാസിം, സബ് കലക്ടർ വി.എം. ആര്യ, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. പി. പ്രവീണ്‍, വിവിധ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Idukki to Inventory Unused Government Buildings
Next Story