ഇടുക്കി ജില്ലക്ക് സ്വന്തമായി സ്റ്റാമ്പ് ഡിപ്പോ മന്ദിരം
text_fieldsസ്റ്റാമ്പ് ഡിപ്പോക്കായി നിർമിച്ച പുതിയ മന്ദിരം
ഇടുക്കി: ജില്ല സ്റ്റാമ്പ് ഡിപ്പോക്ക് നിർമിച്ച പുതിയ മന്ദിരം തിങ്കളാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് നെടുങ്കണ്ടത്തെ ട്രഷറി അങ്കണത്തിൽ ഉദ്ഘാടനം നടക്കും.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ല സ്റ്റാമ്പ് ഡിപ്പോക്ക് സ്വന്തം കെട്ടിടമെന്ന ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഇതുവരെ പഞ്ചായത്തുവക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റാമ്പ് ഡിപ്പോക്ക് ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ (ടി.ഐ.ഡി.പി) ഉൾപ്പെടുത്തിയാണ് 2.27 കോടി മുതൽ മുടക്കിൽ ഇരുനിലകെട്ടിടം നിർമിച്ചത്. 3500 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.