സംസ്ഥാനതലത്തില്‍ ഒന്നാമത്; ആരോഗ്യ മേഖലയിൽ മിടുക്കുകാട്ടി ഇടുക്കി
text_fieldsഇടുക്കി ജില്ല പഞ്ചായത്ത് ഓഫിസ്
തൊടുപുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇടുക്കി ജില്ല പഞ്ചായത്ത്. ജില്ലതലത്തില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കരിങ്കുന്നം, കുടയത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.
തൊടുപുഴ ജില്ല ആശുപത്രി, മുട്ടം ആയുര്‍വേദ ജില്ല ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ല ആശുപത്രി, പാറേമാവ് ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ല പഞ്ചായത്ത് അലോപ്പതി മരുന്നുകള്‍ക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും കൂടാതെ ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ക്കും ആരോഗ്യം- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ പുരസ്കാരത്തിന് ഒന്നാം സ്ഥാനം നേടിയ ജില്ല പഞ്ചായത്തിന് പത്തുലക്ഷം രൂപയും ജില്ലതലത്തിൽ വിവിധ സ്ഥാനങ്ങൾ നേടിയ ഗ്രാമപഞ്ചായത്തുകൾക്ക് അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ് അവാർഡ് തുക ലഭിക്കുക.
മികച്ച ആരോഗ്യ പ്രവർത്തനത്തിനുള്ള അംഗീകാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകല്പ് സ്കോർ, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിതശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ-സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയ മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിത്.
സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യപദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുരസ്കാര പ്രഖ്യാപനത്തിൽ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

