Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightIDL106 ജില്ലയില്‍ 859...

IDL106 ജില്ലയില്‍ 859 പേര്‍ക്ക് കോവിഡ്​

text_fields
bookmark_border
272 പേർ രോഗമുക്തി നേടി തൊടുപുഴ: ജില്ലയില്‍ 859 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20.14 ആണ് പോസിറ്റിവിറ്റി നിരക്ക്. 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ നാലുപേർക്കും ഒരു ആരോഗ്യ പ്രവർത്തകനും പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 859 രോഗികളിൽ ആൻറിജൻ- 741, ആർ.ടി.പി.സി.ആർ-111, ട്രൂനാറ്റ്/ സിബിനാറ്റ് - 7. 272 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 60, ആലക്കോട് 9, അറക്കുളം 23, അയ്യപ്പൻകോവിൽ 6, ബൈസൺവാലി 8, ചക്കുപള്ളം 25, ചിന്നക്കനാൽ 12, ദേവികുളം 2, ഇടവെട്ടി 9, ഏലപ്പാറ 15, ഇരട്ടയാർ 20, കഞ്ഞിക്കുഴി 26, കാമാക്ഷി 12, കാഞ്ചിയാർ 6, കാന്തല്ലൂർ 1, കരിമണ്ണൂർ 10, കരിങ്കുന്നം 11, കരുണാപുരം 4, കട്ടപ്പന 28, കോടിക്കുളം 12, കൊക്കയാർ 6, കൊന്നത്തടി 22, കുടയത്തൂർ 6, കുമാരമംഗലം 30, കുമളി 27, മണക്കാട് 17, മാങ്കുളം 13, മറയൂർ 3, മരിയാപുരം 19, മൂന്നാർ 19, മുട്ടം 5, നെടുങ്കണ്ടം 22, പള്ളിവാസൽ 8, പാമ്പാടുംപാറ 3, പീരുമേട് 10, പെരുവന്താനം 17, പുറപ്പുഴ 10, രാജാക്കാട് 17, രാജകുമാരി 18, ശാന്തൻപാറ 2, സേനാപതി 4, തൊടുപുഴ 85, ഉടുമ്പൻചോല 3, ഉടുമ്പന്നൂർ 5, ഉപ്പുതറ 17, വണ്ടൻമേട് 26, വണ്ടിപ്പെരിയാർ 17, വണ്ണപ്പുറം 19, വാത്തിക്കുടി 14, വട്ടവട 2, വാഴത്തോപ്പ് 48, വെള്ളത്തൂവൽ 37, വെള്ളിയാമറ്റം 9. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. * പ്രതിരോധ നടപടികളെ സര്‍വകക്ഷി യോഗം പിന്തുണക്കും blurb വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചു തൊടുപുഴ: ജില്ലയില്‍ കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഇലക്​ഷന്‍ കമീഷന്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിജയാഹ്ലാദവും ജാഥകളും നിരോധിച്ചതിന് എല്ലാ രാഷ്​ട്രീയകക്ഷികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ല കലക്ടര്‍ നിർദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ തീരുമാനങ്ങളെടുക്കുന്നതിനും കലക്ടര്‍ എച്ച്. ദിനേശ​ൻെറ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. അസി. കലക്ടര്‍ സൂരജ് ഷാജി, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍. പ്രിയ, തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ആശുപത്രികളില്‍ ഐ.സി.യു ബെഡ്, വൻെറിലേറ്റര്‍ തുടങ്ങി സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. അഞ്ചു താലൂക്കുകളിലെ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകള്‍ കൂടാതെ ഡി.സി.സികളും ആരംഭിച്ചു. വീട്ടില്‍ സൗകര്യമില്ലാത്ത കോവിഡ് ബാധിതരെയാണ് ഇവിടെ താമസിപ്പിക്കുക. ഇവര്‍ക്ക് മെഡിക്കല്‍ സ്​റ്റാഫി​ൻെറ സേവനം ഉണ്ടായിരിക്കില്ല. ഭക്ഷണവും അവശ്യ വസ്തുക്കളും പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ എത്തിച്ചു നൽകും. മൂന്നാര്‍, മുട്ടം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഡി.സി.സികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വോട്ടെണ്ണല്‍ നടക്കുന്ന ​േമയ് രണ്ടിന് കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story