Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:28 AM IST Updated On
date_range 2 May 2021 5:28 AM ISTIDL104 ഇടുക്കിയിലെ അഞ്ചു മണ്ഡലത്തിലും എൽ.ഡി.എഫ് വിജയിക്കും ^മന്ത്രി എം.എം. മണി
text_fieldsbookmark_border
IDL104 ഇടുക്കിയിലെ അഞ്ചു മണ്ഡലത്തിലും എൽ.ഡി.എഫ് വിജയിക്കും -മന്ത്രി എം.എം. മണി blurb 'തൊടുപുഴയിൽ പി.ജെ. ജോസഫിനെതിരെ എൽ.ഡി.എഫ് അട്ടിമറി വിജയം നേടും' കട്ടപ്പന: ഇടുക്കിയിലെ അഞ്ചു മണ്ഡലത്തിലും എൽ.ഡി.എഫ് വിജയിക്കുമെന്ന് മന്ത്രി എം.എം. മണി. തൊടുപുഴയിൽ പി.ജെ. ജോസഫിനെതിരെ എൽ.ഡി.എഫ് നേടുക അട്ടിമറി വിജയമായിരിക്കുമെന്നും മണിയാശാൻ പറഞ്ഞു. ചെറുതോണിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉടുമ്പൻചോലയിൽ 25000ത്തിൽ കുറയാത്ത വോട്ടുകൾ നേടി താൻ വിജയിക്കും. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിൻെറ 20 ഇരട്ടി ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടുക്കിയിൽ റോഷി അഗസ്റ്റിൻെറ വിജയം സുനിശ്ചിതമാണ്. പീരുമേട്ടിലും ദേവികുളത്തും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫ് നേടിയ മുൻകൈ ചില മണ്ഡലങ്ങളിൽ ഇടക്ക് നഷ്ടമായെങ്കിലും വോട്ടെടുപ്പിൻെറ ഘട്ടത്തിൽ തിരിച്ചുപിടിക്കാനായത് വിജയം ഉറപ്പിക്കുന്നു. സംസ്‌ഥാനത്ത് എൽ.ഡി.എഫ് തുടർഭരണം നടത്തും. ചില ചാനൽ സർവേ തെറ്റാണെന്നും എൽ.ഡി.എഫ് മുന്നേറ്റം ആർക്കും തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു. TDL 5 ci കോവിഡ് നിയന്ത്രണ ഭാഗമായി ഇടുക്കി ജില്ല അതിർത്തിയായ അച്ഛൻകവലയിൽ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story