Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2021 5:28 AM IST Updated On
date_range 30 April 2021 5:28 AM ISTIDL104 ബൈക്കിന് തീ പിടിച്ചു
text_fieldsbookmark_border
തൊടുപുഴ: താക്കോൽ ഒാൺ ആക്കുന്നതിനിടെ തീപിടിച്ച് ബുള്ളറ്റ് മോേട്ടാർ ബൈക്കിൻെറ മുൻഭാഗം കത്തിനശിച്ചു. തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് പള്ളിയുടെ പിന്നിലെ റോഡിനു സമീപമായിരുന്നു സംഭവം. എ.സി മെക്കാനിക്കായ ഇളംദേശം, ഇലവുംതടത്തിൽ ഷംനാസിൻെറ 2018 മോഡൽ ബുള്ളറ്റിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.20ഒാടെയാണ് സംഭവം. ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വഴിയിൽ വെച്ച് സുഹൃത്തിനെ കണ്ടതിനാൽ വണ്ടി നിർത്തിയിട്ട് സംസാരിച്ചശേഷം താക്കോൽ തിരിച്ച് ഒാൺ ആക്കുന്നതിനിടെയാണ് പെട്ടന്ന് മുൻഭാഗത്ത് തീ കത്തിയത്. സീറ്റിൻെറ കുറച്ചുഭാഗവും മുൻവശവുമാണ് കത്തിനശിച്ചത്. വാഹനം സ്റ്റാൻഡിലൊതുക്കി ഷംനാസ് ഇറങ്ങിയോടിയതിനാൽ അപകടമുണ്ടായില്ല. തൊടുപുഴ ഫയർഫോഴ്സ് രണ്ടു യൂനിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ ചെറുവാഹനം മാത്രമാണ് പ്രവേശിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. TDL 2 bullet fire തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് പള്ളിക്ക് സമീപം തീപിടിത്തത്തിൽ കത്തിനശിച്ച ബുള്ളറ്റ് ബൈക്ക് shoulder ജില്ലയില്‍ ഇന്നും 1000 കവിഞ്ഞു heading 1153 പേര്‍ക്ക് കൂടി കോവിഡ് blurb 349 പേർ കൂടി രോഗമുക്തരായി തൊടുപുഴ: ജില്ലയില്‍ 1153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.85 പോസിറ്റിവിറ്റി നിരക്ക്. 1121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേരുടെ ഉറവിടം വ്യക്തമല്ല. അന്തർസംസ്ഥാനത്ത് നിന്ന് എത്തിയ ഒൻപതു പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1253 രോഗികളിൽ ആൻറിജൻ- 675, ആർ.ടി.പി.സി.ആർ-477, ട്രൂനാറ്റ്/ സിബിനാറ്റ് - 1. 349 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 78, ആലക്കോട് 18, അറക്കുളം 14, അയ്യപ്പൻകോവിൽ 19,ബൈസൺവാലി 39, ചക്കുപള്ളം 25, ചിന്നക്കനാൽ 1, ദേവികുളം 3, ഇടവെട്ടി 16, ഏലപ്പാറ 24, ഇരട്ടയാർ 19, കഞ്ഞിക്കുഴി 26, കാമാക്ഷി 10, കാഞ്ചിയാർ 37,കാന്തല്ലൂർ 2, കരിമണ്ണൂർ 12, കരിങ്കുന്നം 28, കരുണാപുരം 18, കട്ടപ്പന 39, കോടിക്കുളം 6, കൊക്കയാർ 5, കൊന്നത്തടി 56, കുടയത്തൂർ 5, കുമാരമംഗലം 45, കുമളി 33, മണക്കാട് 17, മാങ്കുളം 16,മരിയാപുരം 16,മൂന്നാർ 39, മുട്ടം 3, നെടുങ്കണ്ടം 75, പള്ളിവാസൽ 28,പാമ്പാടുംപാറ 12, പീരുമേട് 10, പെരുവന്താനം 8, പുറപ്പുഴ 3, രാജാക്കാട് 14,രാജകുമാരി 19, ശാന്തൻപാറ 1, സേനാപതി 6, തൊടുപുഴ 78, ഉടുമ്പൻചോല 4, ഉടുമ്പന്നൂർ 8, ഉപ്പുതറ 27, വണ്ടൻമേട് 22, വണ്ടിപ്പെരിയാർ 12, വണ്ണപ്പുറം 17, വാത്തിക്കുടി 23,വട്ടവട 4, വാഴത്തോപ്പ് 47, വെള്ളത്തൂവൽ 50, വെള്ളിയാമറ്റം 16. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story