Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:28 AM IST Updated On
date_range 2 May 2021 5:28 AM ISTIDL103 കോവിഡ്: ജില്ലയില്‍ ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്രീകൃത സംവിധാനം
text_fieldsbookmark_border
blurb സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അറ്റകുറ്റപ്പണി നടത്താതെയും ഉപയോഗക്ഷമമല്ലാതെയും സമയബന്ധിതമായി നിറച്ചുവെക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ഉത്തരവാദിയായിരിക്കും തൊടുപുഴ: കോവിഡിൻെറ രണ്ടാംതരംഗത്തിലെ വ്യാപനത്തില്‍ ഓക്സിജൻെറ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിൻെറ തത്സമയ ലഭ്യത ചികിത്സ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാര്‍ക്ക്് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് കലക്ടര്‍ എച്ച്. ദിനേശന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള ഓക്‌സിജന്‍ സിലിണ്ടറിൻെറ ലഭ്യതയും വിതരണവും ഏകോപിപ്പിക്കുന്നതിന് കലക്ടര്‍ അധ്യക്ഷനും എ.ഡി.എം നോഡല്‍ ഓഫിസറുമായി സമിതി രൂപവത്കരിച്ചു. ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അജി, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ല കോഓഡിനേറ്റര്‍ റോജിത് മാത്യു, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ രേഖാമോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇനി ഓക്‌സിജന്‍ വിതരണം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറിൻെറ ലഭ്യത വിവരം ഇ-ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യത, നിറയ്ക്കല്‍, ആവശ്യകത, വിതരണം എന്നിവയുടെ ഏകോപനം ഇനി ഏകീകൃത സംവിധാനം വഴിയായിരിക്കും. ജില്ല പ്രോഗ്രാം മാനേജ്‌മൻെറ് സപ്പോര്‍ട്ട് യൂനിറ്റു (ഡി.പി.എം.എസ്.യു) മായും സംസ്ഥാന മാനേജ്‌മൻെറ് യൂനിറ്റുമായും ദിശ, ജില്ല കണ്‍ട്രോള്‍ റൂം, ടെലി ഹെല്‍ത്ത് ഹെല്‍പ് ലൈന്‍, സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ നോഡല്‍ ഓഫിസര്‍മാരുമായുള്ള ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച ഏകോപനവും ഇനി ജില്ല ഓക്‌സിജന്‍ മാനേജ്‌മൻെറ് സംവിധാനം വഴിയായിരിക്കും. ജില്ലയിലെ വ്യവസായ വകുപ്പ്, ഐ.ടി.ഐകള്‍ എന്നിവിടങ്ങളിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ഏറ്റെടുക്കാനും പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. ഓക്‌സിജന്‍ മാനേജ്‌മൻെറ് സമിതിയും ജില്ല പ്രോഗ്രാം മാനേജ്‌മൻെറ് സമിതിയും സ്ഥിതിഗതി അവലോകനം ചെയ്ത് തത്സമയ ചികിത്സ സൗകര്യ ലഭ്യത അറിയിക്കാനും ജില്ല കലക്ടര്‍ ആരോഗ്യപ്രവര്‍ത്തകരോട് നിർദേശിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അറ്റകുറ്റപ്പണി നടത്താതെയും ഉപയോഗക്ഷമമല്ലാതെയും സമയബന്ധിതമായി നിറച്ചുവെക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ഉത്തരവാദിയായിരിക്കുമെന്നും ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. എ.ഡി.എം അനില്‍കുമാര്‍, അസി. കലക്ടര്‍ സൂരജ് ഷാജി, ജില്ല േപ്രാജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ എന്നിവര്‍ കലക്ടറുടെ ചേംബറിലും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷനില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു ഇടുക്കി: കുയിലിമല ജില്ല സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ കലക്ടര്‍ എച്ച്. ദിനേശന്‍ അനാച്ഛാദനം ചെയ്തു. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, അസി. കലക്ടർ സൂരജ് ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ല നിർമിതി കേന്ദ്രമാണ് പ്രതിമ സ്ഥാപിച്ചത്. കട്ടപ്പനക്കാരായ ഗുരു ഫെബിന്‍ ജോസഫും ശിഷ്യന്‍ അജയ് ചന്തുവും ചേര്‍ന്നാണ് പ്രതിമ നിർമിച്ചത്്. ക്ലേമോഡലില്‍ മോള്‍ഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്ത് മാറ്റ് ഫിനിഷ് പെയ്ൻറ് ചെയ്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1,80,00 രൂപയാണ് നിർമാണച്ചെലവ്. നിമിതി കേന്ദ്രം പ്രോജക്രട് എന്‍ജിനീയര്‍ എസ്. ബിജുവിൻെറ നേതൃത്വത്തിലാണ് പ്രതിമ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story