Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 5:28 AM IST Updated On
date_range 21 April 2021 5:28 AM ISTIDL102 വാഗ്ദാനങ്ങൾ കേട്ടുമടുത്തു; ഇനി സമരം
text_fieldsbookmark_border
കൊച്ചുചേലച്ചുവട് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധം ചെറുതോണി: വാഗ്ദാനങ്ങൾ കേട്ടുമടുത്ത നാട്ടുകാർ കത്തിപ്പാറത്തടത്തുനിന്ന് ഇടക്കാടുവഴി കൊച്ചുചേലച്ചുവടിലേക്കുള്ള റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ്. 60 വർഷം പഴക്കമുള്ള റോഡ് നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ്. ആലപ്പുഴ-മധുര സംസ്ഥാന പാതയോട് ബന്ധിപ്പിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണിത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചുചേലച്ചുവട്ടിലുള്ളവർ നിവേദനവും പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ഒന്നര കിലോമീറ്റർ ടാർ ചെയ്തു. തുടർന്ന് നിർമാണം നിലച്ചു. പിന്നീട് കത്തിപ്പാറത്തടം ഭാഗത്തുള്ളവർ പ്രതിഷേധവുമായി റോഡിലിറങ്ങിയപ്പോൾ മറുവശത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരവും ടാർ ചെയ്തു. ഇപ്പോൾ നടുഭാഗം അനാഥമായിക്കിടക്കുകയാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങിയപ്പോൾ വീണ്ടും വാഗ്ദാനങ്ങളുമായി സ്ഥാനാർഥികളെത്തി. എന്നാൽ, ജയിച്ചുപോയവരാരും പിന്നീട് ഇതുവഴി വന്നില്ല. ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് സമരത്തിനിറങ്ങിയപ്പോൾ പൊതുമരാമത്ത് എക്സി.എൻജിനീയർ റോഡ് സന്ദർശിച്ച് നിർമാണം ഉടൻ നടത്തുമെന്ന് വാക്കുനൽകിയതോടെ നാട്ടുകാർ വീണ്ടും പ്രതീക്ഷയിലായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല. ഇതോടെയാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. ഫോട്ടോ..... തകർന്ന കത്തിപ്പാറ-ഇടക്കാട്-കൊച്ചുചേലച്ചുവട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story