Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightIDL101 റമദാൻ വെളിച്ചം

IDL101 റമദാൻ വെളിച്ചം

text_fields
bookmark_border
പരലോക ചിന്തകൾ സക്കീർ ഹുസൈൻ മൗലവി അൽഹസനി ഇമാം, ചിലവ് മുസ്​ലിം ജമാഅത്ത്, തൊടുപുഴ മുഹമ്മദ്​ നബി ഒരിക്കൽ പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ ത​ൻെറ അതിഥിയെ ബഹുമാനിച്ചുകൊള്ള​ട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ ത​ൻെറ അയൽവാസിയോട് മാന്യമായി പെരുമാറിക്കൊള്ളട്ടെ''. ജനങ്ങൾ ​അത്ര പ്രാധാന്യം നൽകാത്തതും എന്നാൽ വളരെ​ പ്രധാനപ്പെട്ടതുമായ പല കാര്യങ്ങളും മനസ്സിലാക്കാൻവേണ്ടി പ്രവാചക തിരുമേനി സ്വീകരിച്ച ഒരുരീതിയാണിത്​. മരണശേഷം ഒരു ജീവിതമുണ്ടെന്നും ഭൗതിക ലോകത്തിലെ കർമങ്ങൾക്ക്​ അവിടെ പ്രതിഫലം നൽകപ്പെടുമെന്നും ഉറച്ച വിശ്വാസമുള്ള ഒരാൾക്ക്​ ത​ൻെറ കർമങ്ങളിൽ നന്മ അധികരിപ്പിക്കാനും തിന്മകളിൽനിന്ന്​ വിട്ടുനിൽക്കാനും സാധിക്കും. ആയിരം ആളുകൾക്ക്​ ഈ ലോകത്ത്​ ജീവിക്കാനുള്ള എല്ലാ ജീവിതസൗകര്യങ്ങളും ചെലവുകളും ദാനമായി നൽകിയ ഒരു സമ്പന്നന്​ താൻ ചെയ്​ത സൽകർമത്തിന്​ പകരമായി ഈ ലോകത്ത്​ ലഭിക്കുന്നത്​ പരമാവധി ത​ൻെറ കർമത്തി​ൻെറ ആയിരത്തിലൊരു ഭാഗം മാത്രമാണ്​. കാരണം അയാൾക്ക്​ ഒരു മനുഷ്യായുസ്സ്​​ മാത്രമേ ഇവിടെ ജീവിതമുള്ളൂ. ആയിരം നിരപരാധികളെ നിർദയം കൊലചെയ്​ത കൊലയാളിക്ക്​ ഈ ലോകത്ത്​ പരമാവധി ലഭിക്കുന്നത്​ ഒരു വധശിക്ഷയാണ്​. പുണ്യം ചെയ്ത മനുഷ്യന് ആയിരം മനുഷ്യായുസ്സ​​്​ സന്തോഷം നിറഞ്ഞ ജീവിതം ലഭിച്ചെങ്കിലേ അവ​ൻെറ കർമത്തിന്​ നീതിപൂർവമായ പ്രതിഫലമാകൂ. കൊലയാളിയായ മനുഷ്യൻ ആയിരം തവണ മരണവേദന അനുഭവിച്ചെങ്കിലേ അവ​ൻെറ മഹാ അപരാധത്തിനുള്ള ശിക്ഷയാകൂ. അതിന്​ ഈ ലോകത്തിലെ ജീവിതം പര്യാപ്​തമല്ല. അവസാനമില്ലാതെ നീളുന്ന ഒരു ജീവിതം വേണം. പതിനായിരംവട്ടം മരണവേദന അനുഭവിച്ചാലും മരിക്കാത്ത അനന്തമായ ഒരു ലോകം. അതാണ്​ പരലോകം. ആ ലോകത്തിലെ സമാധാനത്തിനും സുഖത്തിനും വേണ്ടിയാണ്​ മനുഷ്യൻ പരിശ്രമിക്കേണ്ടത്​. നബി തിരുമേനി പറഞ്ഞു: മരണത്തിന്​ ശേഷമുള്ള ജീവിതസുഖത്തിന്​ വേണ്ടി പരിശ്രമിക്കുന്നവനാണ് യഥാർഥ ബുദ്ധിമാൻ. മരണാനന്തര ജീവിതത്തിലെ വിജയമെന്ന മഹാലക്ഷ്യത്തിലേക്ക്​ എത്താനാണ്​ ഇസ്​ലാമിലെ കർമാനുഷ്​ഠാനങ്ങളെല്ലാം മനുഷ്യനെ പ്രാപ്​തനാക്കുന്നത്. അതിൽ നോമ്പിന് വലിയ പങ്കുണ്ട്​. നോമ്പുകാരന്​ ലഭിക്കുന്ന ഓരോ പ്രതിഫലത്തെപ്പറ്റിയും നബി തിരുമേനി പരിചയപ്പെടുത്തിയത്​ ​അതേ രീതിയിലാണ്​. പകൽ മുഴുവൻ അന്നപാനീയങ്ങളുപേക്ഷിച്ച്​ പട്ടിണി കിടക്കു​േമ്പാൾ അവ​ൻെറ വായിൽ നിന്നുണ്ടാകുന്ന ദുർഗന്ധം പോലും പരലോകത്ത്​ കസ്​തൂരിയേക്കാൾ സുഗന്ധമായി പരിണമിക്കും. നോമ്പുകാരന്​ നോമ്പ്​ തുറക്കാൻ ഭക്ഷണം നൽകിയാൽ പരലോകത്തെ ഹൗദുൽ കൗസറെന്ന പരിശുദ്ധ ജലാശയത്തിൽനിന്ന്​ കുടിക്കാൻ ഭാഗ്യം ലഭിക്കും. നോമ്പുകാരന്​ മാത്രമായി പ്രവേശിക്കാൻ സ്വർഗത്തിന്​ 'റയ്യാൻ' എന്ന പേരുള്ള കമനീയ കവാടമുണ്ട്​. നോമ്പ്​ തുറക്കുന്ന സമയത്ത്​ ത​ൻെറ കർമം പൂർത്തിയായതി​ൻെറ പേരിൽ സന്തോഷിക്കുന്ന വിശ്വാസിക്ക്​ പരലോകത്ത്​ ത​ൻെറ യജമാനനായ അല്ലാഹുവിനെ കണ്ടുമുട്ടു​േമ്പാഴുള്ള ഏറ്റവും വലിയ സന്തോഷം ലഭിക്കും. TDL 1 sakeer husain moulavi chelav സക്കീർ ഹുസൈൻ മൗലവി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story