Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightidl mm moni loc ...

idl mm moni loc മണിയാശാനെ നെഞ്ചോട് ചേര്‍ത്ത്്്്്്് ഉടുമ്പന്‍ചോല

text_fields
bookmark_border
നെടുങ്കണ്ടം: 'മണി'ക്ക് മണികെട്ടാന്‍ ആഗസ്തിയെ അനുവദിക്കാതെ ഉടുമ്പന്‍ചോലക്കാര്‍ അദ്ദേഹത്തെ നെഞ്ചോടുചേര്‍ത്തു. 1996ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന്​ നിയമസഭയിലേക്ക് മത്സരിച്ച മണിയെ 4667 വോട്ടിന് പരാജയപ്പെടുത്തിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇടുക്കി മണ്ഡലത്തില്‍നിന്ന്​ ഉടുമ്പന്‍ചോലയിലെത്തിയ ആഗസ്തിയെ ഇക്കുറി മണിയാശാന്‍ 38,305 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2016ല്‍ കോണ്‍ഗ്രസിലെ അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് പരാജയപ്പെടുത്തിയാണ്​ മണിയാശാൻ ഉടുമ്പന്‍ചോല എം.എല്‍.എ ആയത്​. 2016 നവംബര്‍ 22 മുതല്‍ വൈദ്യുതി മന്ത്രിയായി. 1965ൽ മണ്ഡലം രുപവത്കരിച്ചത് മുതല്‍ 2021വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിലെയും ഏറ്റവും വലിയ ഭൂരിപക്ഷമാണ് എം.എം. മണി ഇക്കുറി കരസ്ഥമാക്കിയിരിക്കുന്നത്. 1944 ഡിസംബര്‍ 12ന്​ കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ്​ എം.എം. മണിയുടെ ജനനം. 1955ല്‍ കിടങ്ങൂരില്‍നിന്ന്് കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി. 1964ല്‍ സി.പി.എം കുഞ്ചിത്തണ്ണി ബ്രാഞ്ചില്‍ അംഗമായി. രാജാക്കാട് ലോക്കല്‍ സെക്രട്ടറി, ദേവികുളം താലൂക്ക്് സെക്രട്ടറി, 1974ല്‍ ജില്ല കമ്മിറ്റി അംഗം, 77ല്‍ ജില്ല സെക്രട്ടേറിയറ്റ്​ അംഗം, 1985 മുതല്‍ ഒമ്പത്​ തവണ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗവും കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും. box വ്യക്തിഗത വിവരങ്ങൾ: എം.എം. മണി (76) മുണ്ടക്കല്‍, കുഞ്ചിത്തണ്ണി, ഇരുപതേക്കര്‍ അച്ഛന്‍: മാധവന്‍ അമ്മ: ജാനകി പ്രാഥമിക വിദ്യാഭ്യാസം മാത്രം കുടുംബത്തിലെ മൂത്തയാള്‍, സഹോദരങ്ങള്‍ ഒമ്പത്​ പേര്‍. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സതി, ശ്യാമള, സുമ, ഗീത, ശ്രീജ. മാതാപിതാക്കള്‍ക്കൊപ്പം നന്നേ ചെറുപ്പത്തില്‍ കര്‍ഷക സമരങ്ങളില്‍ സജീവ സാന്നിധ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story