Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightidl loc നെടുങ്കണ്ടം...

idl loc നെടുങ്കണ്ടം പൊലീസിനെതിരെ സി.പി.എം ഏരിയ കമ്മിറ്റി

text_fields
bookmark_border
നെടുങ്കണ്ടം: കോവിഡ് രൂക്ഷമായി നില്‍ക്കുന്ന ഘട്ടത്തില്‍ നെടുങ്കണ്ടം പൊലീസി​ൻെറ മനുഷ്യത്വരഹിതപെരുമാറ്റം മൂലം ജനം പൊറുതിമുട്ടുകയാണെന്ന്്് സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി. വ്യാഴാഴ്്്ച രാവിലെ നെടുങ്കണ്ടം ശീ കൃഷ്ണസ്വാമി ക്ഷേത്രത്തിന്​ സമീപം പൊലീസ് വാഹനത്തിന്​ കൈകാണിച്ചത് ശ്രദ്ധയില്‍പ്പെടാതെ പോയ ടി.ജി. ലെനിന്‍ എന്നയാളുടെ വസതിയില്‍ എത്തിയ പൊലീസ് ​െതാട്ടടുത്ത ഏലക്ക സ്​റ്റോറില്‍നിന്നും വാഹനം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അവിടെ ഉണ്ടായിരുന്ന ലെനി​ൻെറ സഹോദരന്‍ ലാലുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ലാലിനെ ക്രൂരമായി മര്‍ദിച്ച് വീഴ്ത്തി പൊലീസ് വാഹനത്തില്‍ സ്​​റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയും മര്‍ദിച്ചു. ലാല്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ്. തുടര്‍ന്ന് നടത്തിയ ആൻറിജന്‍ പരിശോധനയില്‍ ലാല്‍ കോവിഡ് പോസിറ്റിവ് ആണെന്ന്​ കണ്ടെത്തി. സാരമായി പരിക്കേറ്റ ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ വേണ്ട ചികിത്സ നല്‍കാനോ പൊലീസ് തയാറായില്ലെന്നും സി.പി.എം ആരോപിച്ചു. രാജ്കുമാറി​ൻെറ കസ്​റ്റഡി മരണത്തിനിടയാക്കി കുപ്രസിദ്ധി നേടിയ ഈ സ്​റ്റേഷന്‍ വീണ്ടും നിരപരാധികളുടെ പേടി സ്വപ്നമായി മാറുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം.ജോണ്‍ മുന്നറിയിപ്പ് നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story